
തായ്‌പേയ്: സാഹസികമായ സെക്സ് നമ്മളിൽ പലരെയും ആകർഷിക്കുന്ന ഒരു സംഗതിയാണ്. കുന്നിൻമുകളിൽ, കാടിനു നടുവിൽ, കാറിനുള്ളിൽ, ടോയ്‌ലെറ്റിനുള്ളിൽ അങ്ങനെ പലയിടത്തും വെച്ച് നടത്തപ്പെടുന്ന തിടുക്കപ്പെട്ടുള്ള രതി പലരുടെയും ഫാന്റസികളുടെ ഭാഗവുമാണ്. അത്തരത്തിൽ ഒരു പരാക്രമത്തിനു പുറപ്പെട്ട ഒരു യുവതി ഒടുവിൽ ചെന്ന് പെട്ടത് വല്ലാത്തൊരു അപകടത്തിലാണ്. സ്വന്തം അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ, പല അയൽക്കാരും നോക്കിനിൽക്കേയാണ് യുവതി തന്റെ കാമുകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങിയത്. എന്നാൽ, സെക്സ് പുരോഗമിക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട യുവതി രണ്ടാമത്തെയോ മൂന്നാമത്തെയോ നിലയിലുള്ള ബാൽക്കണിയിൽ നിന്ന് താഴേക്ക് മറിഞ്ഞു വീഴുന്നു. ഭാഗ്യവശാൽ ബാൽക്കണിക്ക് നേരെ താഴെയായി ഒരു ലേറ്റസ്റ്റ് മോഡൽ ആഡംബര കാർ നിർത്തിയിട്ടിട്ടുണ്ടായിരുന്നു.
അർധനഗ്നയായി യുവതി ചെന്ന് വീഴുന്നത് ഈ കാറിന്റെ മേൽക്കൂരയ്ക്ക് മുകളിലാണ്. കാറിന്റെ റൂഫിന് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായി, യുവതിയുടെ നടുവിനും ചതവും ഒടിവും അടക്കമുള്ള പരിക്കുകൾ പറ്റി എങ്കിലും, അവരുടെ ജീവൻ നഷ്ടപ്പെടാതെ ആ ആഡംബര കാർ കാത്തു. വീണാപാടെ നടു തടവി നിലവിളിച്ച യുവതി, താമസിയാതെ സൈഡിലൂടെ താഴേക്കിറങ്ങുന്നതും, അപ്പോഴേക്കും ഷർട്ടിടാത്ത ഒരാൾ, മുകളിൽ അവരുമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന കാമുകൻ, കോണിപ്പടികൾ ചാടിയിറങ്ങികൊണ്ട് പാഞ്ഞെത്തി, തന്റെ കാമുകിയെ ചേർത്ത് പിടിച്ച് ചുംബിക്കുന്നതും എല്ലാം സിസിടിവി ദൃശ്യങ്ങളിൽ കാണാം.
രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം യുവതി ആശുപത്രിവിട്ടു എങ്കിലും, തങ്ങളുടെ ബാൽക്കണിയിലെ സാഹസിക രതി കാരണം അയൽവക്കക്കാരന്റെ ലക്ഷ്വറി കാറിനു സംഭവിച്ച കേടുപാടുകൾക്ക് വലിയൊരു തുക തന്നെ അവർക്ക് നഷ്ടപരിഹാരമായി നൽകേണ്ടി വന്നേക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam