കാമുകനൊപ്പം ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് 3 തവണ, എന്നിട്ടും ഹെയ്ലിയെ കാണണമെന്ന് ഭർത്താവിന്റെ ആ​ഗ്രഹം!

Published : Oct 14, 2024, 02:36 PM ISTUpdated : Oct 14, 2024, 02:37 PM IST
കാമുകനൊപ്പം ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് 3 തവണ, എന്നിട്ടും ഹെയ്ലിയെ കാണണമെന്ന് ഭർത്താവിന്റെ ആ​ഗ്രഹം!

Synopsis

മൂന്ന് തവണയും റേ അതിജീവിച്ചു. ബ്രെയിൻ കാൻസ‌റിനോട് പോരാടുന്ന റേയുടെ ശരീരത്തിൽ വെടിയുണ്ടയുടെ പാടുകൾ ഇപ്പോഴുമുണ്ട്. കേസിൽ അഞ്ച് വർഷത്തിലേറെയായി ഹെയ്​ലി ജയിലിൽ കഴിയുകയാണ്.

ലണ്ടൻ: കാമുകനൊപ്പം ചേർന്ന് മൂന്ന് തവണ കൊല്ലാൻ ശ്രമിച്ച ഭാര്യക്കൊപ്പം വീണ്ടും ജീവിക്കണമെന്ന് യുവാവ്. കാൻസർ രോഗിയായ റേ വെതറാളിനാണ് (59) വീണ്ടും ഭാര്യയുമായി ഒന്നിക്കാൻ ആ​ഗ്രഹം. ഇംഗ്ലണ്ടിലാണ് സംഭവം. കൊലപാതക ശ്രമക്കേസിൽ ഭാര്യ ഹെയ്‌ലി (38) ജയിലിലാണ്. രഹസ്യ കാമുകനുമായി ചേർന്നാണ് ഹെയ്ലി റെയെ കൊല്ലാൻ ശ്രമിച്ചത്. കേസിൽ കാമുകൻ ഗ്ലെൻ പൊള്ളാർഡും ജയിലിലാണ്. റേയുടെ ഉറ്റസുഹൃത്തായിരുന്നു പൊള്ളാർഡ്. എന്നാൽ, ഹെയ്ലിയുമായി പൊള്ളാർഡ് അടുത്തു. വെടിവച്ചും നീന്തൽക്കുളത്തിലെ ഹീറ്റർ പൊട്ടിത്തെറിപ്പിച്ചും ഉറക്കഗുളികകൾ അമിതമായി നൽകിയുമായാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

മൂന്ന് തവണയും റേ അതിജീവിച്ചു. ബ്രെയിൻ കാൻസ‌റിനോട് പോരാടുന്ന റേയുടെ ശരീരത്തിൽ വെടിയുണ്ടയുടെ പാടുകൾ ഇപ്പോഴുമുണ്ട്. കേസിൽ അഞ്ച് വർഷത്തിലേറെയായി ഹെയ്​ലി ജയിലിൽ കഴിയുകയാണ്. ഏഴ് കുട്ടികളുടെ പിതാവായ റേ സറേയിലെ ആഷ്‌ഫോർഡിലുള്ള എച്ച്എംപി ബ്രോൺസ്ഫീൽഡിൽ എല്ലാ മാസവും ഭാര്യയെ സന്ദർശിക്കാനായി പോകുന്നു. ഭാര്യ പുറത്തിറങ്ങുമ്പോൾ  വലിയ പാർട്ടി നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് റേ മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യയോട് താൻ ക്ഷമിച്ചെന്നും വീടിനും സ്വത്തുക്കൾക്കും ഹെയ്ലിയും അവകാശിയാണെന്നും റേ പറയുന്നു.

Read More... ചൈനീസ് കമ്പനിയുമായി നേരിട്ട് ബന്ധം, 10 ബാങ്കിൽ വ്യാജ അക്കൌണ്ട്, ചേർത്തലയിൽ തട്ടിയത് 7.5 കോടി! നിർണായക അറസ്റ്റ്

ഹെയ്ലിയെ ​ഗ്ലെൻ പൊള്ളാർഡ് പറഞ്ഞ് പറ്റിച്ചതാണെന്നും റേ പറഞ്ഞു. ഹെയ്‌ലിയെ മോചിപ്പിക്കുമ്പോൾ നടത്തുന്ന പാർട്ടിയിൽ ഗ്ലെൻ പൊള്ളാർഡിനെ ക്ഷണിക്കില്ലെന്നും റേ പറയുന്നു. 2015ലാണ് ഇരുവരും വിവാഹിതരായത്. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. റേക്ക് ​രോ​ഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഹെയ്ലി കാമുകനുമായി അടുക്കുന്നത്. 

PREV
click me!

Recommended Stories

ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം, ഇത്തവണ അരി ഇറക്കുമതിക്ക്, കാനഡയ്ക്കും ഭീഷണി
'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ