സമുദ്രത്തിനടിയിൽ 10 കിമീ ആഴത്തിൽ പ്രഭവ കേന്ദ്രം, 6.7 തീവ്രതയുള്ള ഭൂകമ്പം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻ

Published : Nov 09, 2025, 05:33 PM IST
japan earthquake

Synopsis

ഭൂകമ്പത്തെത്തുടർന്ന് തീരമേഖലയിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായതും ഉയർന്നതുമായ തിരമാലകൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ടാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു

ടോക്കിയോ: ജപ്പാനിലെ വടക്കൻ തീരപ്രദേശമായ ഇവാതെ മേഖലയിൽ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പം പ്രാദേശിക സമയം വൈകുന്നേരം 5 മണിക്കാണ് ഉണ്ടായത്. സമുദ്രത്തിനടിയിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം, ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഭൂകമ്പത്തെത്തുടർന്ന് തീരമേഖലയിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായതും ഉയർന്നതുമായ തിരമാലകൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ടാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.

ജാഗ്രത തുടരണം

തീരപ്രദേശത്തുള്ള ജനങ്ങൾ ഉടൻ തന്നെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു. സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. നിലവിൽ വലിയ അപകടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പക്ഷേ ജാഗ്രത തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബോർഡ് ഓഫ് പീസിൽ ചേരാൻ വിസമ്മതിച്ച ഫ്രാൻസിനും മക്രോണിനുമെതിരെ ട്രംപ്, കടുത്ത ഭീഷണി, 200 ശതമാനം തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ്
'യുദ്ധത്തിലേ അവസാനിക്കൂ'; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി; ഗ്രീൻലാൻ്റ് വിവാദം കത്തുന്നു