മകന്‍റെയും ഡയാന രാജകുമാരിയുടേയും 26ാം ചരമവാർഷികത്തിന് മുമ്പ് വിടവാങ്ങി ഈജിപ്ഷ്യന്‍ കോടീശ്വരന്‍ അല്‍ ഫയദ്

Published : Sep 02, 2023, 01:55 PM IST
മകന്‍റെയും ഡയാന രാജകുമാരിയുടേയും 26ാം ചരമവാർഷികത്തിന് മുമ്പ് വിടവാങ്ങി ഈജിപ്ഷ്യന്‍ കോടീശ്വരന്‍ അല്‍ ഫയദ്

Synopsis

10 വര്‍ഷത്തോളം അപകടത്തിലെ ദുരൂഹത നീക്കാന്‍ ശ്രമിച്ചതിന് ശേഷം അല്‍ ഫയദ് നടത്തിയ പ്രതികരണങ്ങള്‍ വലിയ വിവാദമായിരുന്നു

ലണ്ടന്‍: ഡയാന രാജകുമാരിയുടെയും മകന്‍റെയും മരണത്തിന് പിന്നില്‍‌ ബ്രിട്ടീഷ് രാജ കുടുംബമാണെന്ന ഗൂഢാലോചന സിദ്ധാന്തം പ്രചരിപ്പിക്കുകയും ചെയ്ത ഈജിപ്ഷ്യന്‍ കോടീശ്വരന്‍ മൊഹമ്മദ് അല്‍ ഫയദ് അന്തരിച്ചു. ഈജിപ്തിലെ അലക്സാണ്ട്രിയയില്‍ ജനിച്ച മൊഹമ്മദ് അല്‍ ഫയദ് ചെറിയ ബിസിനസുകളില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് കടന്നതോടെയാണ് കോടീശ്വരനാകുന്നത്. 1997 ല്‍ കാര്‍ അപകടത്തില്‍ ഡയാന രാജകുമാരിയോടൊപ്പം കൊല്ലപ്പെട്ടത് അല്‍ ഫയദിന്‍റെ മകനായ ഡോഡി ആയിരുന്നു.

10 വര്‍ഷത്തോളം അപകടത്തിലെ ദുരൂഹത നീക്കാന്‍ ശ്രമിച്ചതിന് ശേഷം അല്‍ ഫയദ് നടത്തിയ പ്രതികരണങ്ങള്‍ വലിയ വിവാദമായിരുന്നു. ഡയാന രാജകുമാരി മകന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നുവെന്നും ഫിലിപ്പ് രാജകുമാരനാണ് ദുരൂഹമായ അപകടം സൃഷ്ടിച്ചതെന്നുമായിരുന്നു അല്‍ ഫയദ് അവകാശപ്പെട്ടത്. എന്നാല്‍ ഇതിന് സാധൂകരിക്കുന്ന തെളിവുകള്‍ നിരത്താന്‍ അല്‍ ഫയദിന് സാധിച്ചിരുന്നില്ല. ഡയാന രാജകുമാരിയുടേയും മകന്റെേയും 26ാം ചരമ ദിനത്തിന് ഒരു ദിവസം മുന്‍പാണ് അല്‍ ഫയദിന്‍റെ അന്ത്യമെന്നാണ് കുടുംബം വിശദമാക്കുന്നത്.

94ാം വയസിലാണ് അന്ത്യം. 1985 ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ശേഷമാണ് ലണ്ടനിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഹാരോഡ്സ് അല്‍ ഫയദ് ഏറ്റെടുക്കുന്നത്. പാര്‍ലമെന്‍റില്‍ അദ്ദേഹത്തിന് വേണ്ടി ചോദ്യങ്ങള്‍ ചോദിക്കാനായി രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന വിവാദവും അല്‍ ഫയദിനെ ഏറെക്കാലം മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ആൽബട്രോസിന്റെ ചിറകുകൾക്ക് താഴെ നൃത്തം ചെയ്യുന്ന ഡയാനയുടെയും ഡോഡിയുടേയും വെങ്കല പ്രതിമ സ്ഥാപിച്ചത് വലിയ വിവാദമായിരുന്നു. 1974ലാണ് അല്‍ ഫയദ് ബ്രിട്ടനിലെ താമസക്കാരനാവുന്നത്. 2010ലാണ് ഹാരോഡ്സിന്‍റെ ഉടമസ്ഥാവകാശം അല്‍ ഫയദ് കൈമാറിയിരുന്നു. ബ്രിട്ടീഷ് പൌരത്വം ആവശ്യപ്പെട്ടുള്ള അല്‍ ഫയദിന്‍റെ അപേക്ഷ 1995ല്‍ നിരസിക്കപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

'ഭാര്യ ഉഷയെയും മക്കളെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമോ?' കുടിയേറ്റ വിരുദ്ധ പരാമർശം നടത്തിയ ജെ ഡി വാൻസിന് ചുട്ടമറുപടി
ദാരുണം, സഹജക്ക് പിന്നാലെ അൻവേഷും; വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ രണ്ടാമത്തെ ഇന്ത്യക്കാരൻ മരിച്ചു