യുഎസ് പ്രസിഡന്‍റായി ഇലക്ടറൽ കോളേജ് ജോ ബൈഡനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു

By Web TeamFirst Published Dec 15, 2020, 7:05 AM IST
Highlights

വെല്ലുവിളികൾക്കിടയിലും ജനാധിപത്യ പ്രക്രിയ വിജയിച്ചതിൽ അഭിമാനമുണ്ടെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. 

വാഷിംങ്ടണ്‍: അമേരിക്കയിൽ 538 അംഗങ്ങളുള്ള ഇലക്ടറൽ കോളേജ് പുതിയ പ്രസിഡന്റായി ജോ ബൈഡനെയും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസിനെയും ഔദ്യോഗികമായി തെരഞ്ഞെടുത്തു. വെല്ലുവിളികൾക്കിടയിലും ജനാധിപത്യ പ്രക്രിയ വിജയിച്ചതിൽ അഭിമാനമുണ്ടെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. 

‌ഇതോടെ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നും നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും ല​ഭി​ച്ച ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളാ​യി. ജോ ​ബൈ​ഡ​ന് 306 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ളാ​ണ് ആ​കെ ല​ഭി​ച്ച​തെ​ന്ന് അ​മേ​രി​ക്ക​ൻ അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച് റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. അ​തേ​സ​മ​യം, ട്രം​പി​ന് വെ​റും 232 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. 

നേ​ര​ത്തെ, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ആ​രോ​പി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ് കോ​ട​തി​യെ വ​രെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ട്രം​പും അ​നു​കൂ​ലി​ക​ളും ന​ൽ​കി​യ മു​ഴു​വ​ൻ ഹ​ർ​ജി​ക​ളും കോ​ട​തി ത​ള്ളു​ക​യാ​ണു​ണ്ടാ​യ​ത്. 

click me!