ഇറാനുമായി അനുരഞ്ജനമോ ട്രംപിന്റെ നയം; ഇടനിലക്കാരനായി മസ്ക്, ഇറാൻ അംബാസഡറുമായി മസ്കിന്റെ ചർച്ച

Published : Nov 15, 2024, 10:30 AM ISTUpdated : Nov 15, 2024, 10:33 AM IST
ഇറാനുമായി അനുരഞ്ജനമോ ട്രംപിന്റെ നയം; ഇടനിലക്കാരനായി മസ്ക്, ഇറാൻ അംബാസഡറുമായി മസ്കിന്റെ ചർച്ച

Synopsis

ഇറാനും അമേരിക്കയും തമ്മിലെ സംഘർഷം ഒഴിവാക്കുന്നതും ബന്ധം മെച്ചപ്പെടുത്തുന്നതും സംബന്ധിച്ചായിരുന്നു ചർച്ച. യുഎസ് ഉപരോധത്തിൽ ഇളവുകൾ നൽകാനും ടെഹ്‌റാനിൽ ബിസിനസ് നടത്താനും ഇറാൻ അംബാസഡർ മസ്‌കിനോട് യോഗത്തിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.

ന്യൂയോർക്ക്: അമേരിക്കൻ കോടീശ്വരനും നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായിയുമായ ഇലോൺ മസ്ക്, ഐക്യരാഷ്ട്രസഭയിലെ ഇറാൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്.  ന്യൂയോർക്കിൽ വെച്ച് ഐക്യരാഷ്ട്ര സഭയിലെ ഇറാൻ അംബാസഡർ ആമിർ സഈദ് ഇറവാനിയുമായിട്ടായിരുന്നു മസ്കിന്റെ കൂടിക്കാഴ്ച്ചയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. രഹസ്യ സ്ഥലത്ത് നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടുവെന്നും ചർച്ച ഫലപ്രദമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇറാനും അമേരിക്കയും തമ്മിലെ സംഘർഷം ഒഴിവാക്കുന്നതും ബന്ധം മെച്ചപ്പെടുത്തുന്നതും സംബന്ധിച്ചായിരുന്നു ചർച്ച. യുഎസ് ഉപരോധത്തിൽ ഇളവുകൾ നൽകാനും ടെഹ്‌റാനിൽ ബിസിനസ് നടത്താനും ഇറാൻ അംബാസഡർ മസ്‌കിനോട് യോഗത്തിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, വാർത്തയെക്കുറിച്ച് പ്രതികരിക്കാൻ മസ്ക് തയാറായിട്ടില്ല. ട്രംപിന്‍റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറും പ്രതികരണത്തിന് തയ്യാറായില്ല. ട്രംപ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായതു മുതൽ മസ്ക് പരസ്യ പിന്തുണ നൽകിയിരുന്നു.

100 മില്യൺ ഡോളർ ട്രംപിന്റെ പ്രചാരണത്തിനായി മസ്ക് ചെലവാക്കി. വിജയത്തിന് ശേഷം മസ്കിനെ സവിശേഷ വ്യക്തിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പിന്നാലെ മസ്കിനെ സർക്കാറിന്‍റെ എഫിഷ്യൻസി ഡിപാർട്മെന്റ് വകുപ്പ് തലവനായി നിയമിക്കുകയും ചെയ്തു. മസ്കിന് വീണ്ടും നിർണായകമായ ചുമതലകൾ നൽകിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.  

Read More... ട്രംപ് ജയിച്ചതോടെ മസ്‌കിന്‍റെ എക്‌സില്‍ കൊഴിഞ്ഞുപോക്ക്; ബ്ലൂസ്‌കൈക്ക് ലോട്ടറി, ഒഴുകിയെത്തി 25 ലക്ഷം പേര്‍

ബരാക് ഒബാമയുടെ കാലത്ത് കൊണ്ടുവന്ന ഇറാൻ്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ ട്രംപ് തൻ്റെ അവസാന കാലത്ത് റദ്ദാക്കിയിരുന്നു. ഇറാൻ്റെ എണ്ണ വാങ്ങരുതെന്ന് മറ്റ് രാജ്യങ്ങൾക്ക് ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ, ഇത്തവണ ഇറാനുമായി അനുരഞ്ജനമാണ് ട്രംപ് ആ​ഗ്രഹിക്കുന്നത് എന്നതിന്റെ തെളിവാണ് അധികാരത്തിലേറും മുമ്പേയുള്ള ചർച്ചയെന്ന് വിലയിരുത്തുന്നു. 

Asianet News Live

PREV
click me!

Recommended Stories

ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം, ഇത്തവണ അരി ഇറക്കുമതിക്ക്, കാനഡയ്ക്കും ഭീഷണി
'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ