
പാരീസ്: ഫ്രാൻസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഇമ്മാനുവൽ മാക്രോണിന് വിജയം. എതിരാളിയായ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മറൈൻ ലെ പെന്നിനെ മാക്രോണ്‍ പരാജയപ്പെടുത്തിയെന്നാണ് ഫലങ്ങള്‍ പുറത്തുവരുന്നത്. കണക്കുകള്‍ പ്രകാരം ഇമ്മാനുവൽ മാക്രോണ്‍ 58.2% വോട്ട് നേടി.
ഇമ്മാനുവൽ മാക്രോണിനോട് മറൈൻ ലെ പെൻ പരാജയം സമ്മതിച്ച് രംഗത്ത് വന്നു കഴിഞ്ഞു. എന്നാല്‍ തന്‍റെ പ്രകടനം 2017-നെക്കാള്‍ മെച്ചപ്പെട്ടെന്നും. ഇത് "ശക്തമായ വിജയം" എന്ന് വിളിക്കുകയും ജൂണിൽ നടക്കുന്ന നിയമനിര്‍മ്മാണ സഭ തിരഞ്ഞെടുപ്പിൽ പോരാടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
“ഞങ്ങൾക്ക് അഞ്ച് വർഷം കൂടി ഫ്രാൻസിൽ ആശ്രയിക്കാം,” യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ ഒരു ട്വീറ്റ് ചെയ്തിട്ടുണ്ട്. കടുത്ത പോരാട്ടം അതിജീവിച്ച് വീണ്ടും അധികാരം നേടിയെങ്കിലും ഇമ്മാനുവൽ മാക്രോണിന് മുന്നില്‍ വലിയ വെല്ലുവിളികളാണ് ഉള്ളത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
അതേ സമയം വിജയത്തിന് ശേഷം ആദ്യത്തെ അഭിസംബോധനയില്‍ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഫ്രാൻസിൽ ഒരു "പുതിയ യുഗം" ഉണ്ടാകുമെന്ന് മാക്രോൺ പറഞ്ഞു. രാജ്യം വളരെയധികം സംശയത്തിലും വിഭജനത്തിലും മുങ്ങിക്കിടക്കുകയാണ്,തീവ്ര വലതുപക്ഷത്തിന് വോട്ടുചെയ്യാൻ നിരവധി ഫ്രഞ്ച് ആളുകളെ നയിച്ച "കോപത്തിനും വിയോജിപ്പുകൾക്കും" ഉത്തരം കണ്ടെത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
ആളുകളോട് ദയയും ബഹുമാനവും ഉള്ളവരായിരിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ആഹ്വാനം ചെയ്യുകയും ആരും വഴിയിൽ ഉപേക്ഷിക്കപ്പെടില്ലെന്നും കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ചാംപ് ഡി മാർസിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രസിഡന്‍റ്. "ഓഡ് ടു ജോയ്" എന്ന യൂറോപ്യൻ ഗാനം ആലപിച്ചതിന് പിന്നാലെ അദ്ദേഹം ഈഫൽ ടവറിന് സമീപം തന്റെ പിന്തുണക്കാരെ അഭിവാദ്യം ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam