
കൊളംബോ: രാജ്യംവിടാന്‍ ശ്രമിച്ച മുന്‍ ശ്രീലങ്കന്‍ ധനമന്ത്രിയെ വിമാനത്താവളത്തില്‍ നാടകീയമായി തടഞ്ഞു. കുടുംബാംഗങ്ങളോടൊപ്പം എത്തിയ ബേസില്‍ രജപക്സെയെ ജനങ്ങള്‍ തിരിച്ചറിഞ്ഞതോടെ ഇമിഗ്രേഷന്‍ വിഭാഗമാണ് തടഞ്ഞത്. അതേ സമയം പ്രസിഡന്റ് ഗോത്തബയ രജപക്സെ നാളെ രാജി സമര്‍പ്പിക്കും. പ്രതിഷേധക്കാര്‍ നാലാം ദിനവും പ്രസിഡൻ്റിൻ്റെ കൊട്ടാരത്തില്‍ തുടരുകയാണ്.
പ്രസിഡന്റ് ഗോത്തബയ രജപക്സെയുടെ സഹോദരനാണ് രക്ഷപ്പെടാൻ ശ്രമിച്ച ബേസിൽ രജപക്സെ പുലര്‍ച്ചയോടെ കൊംളബോ ഇൻ്റര്‍നാഷണൽ വിമാനത്താവളത്തിലെ വി.ഐ.പി ടെര്മിനലിലൂടെ രക്ഷപ്പെടാനായിരുന്നു ശ്രമം. പക്ഷേ ബേസിലിനെ ജനം തിരിച്ചറിഞ്ഞു. ബഹളമായതോടെ ഇമിഗ്രേഷൻ വിഭാഗം യാത്ര തടഞ്ഞു. കുടുംബാംഗങ്ങളോടൊപ്പം ദുബായ് വഴി അമേരിക്കയിലേക്ക് കടക്കാനായിരുന്നു ബേസിലിൻ്റെ ശ്രമം.
അതേ സമയം രാജ്യത്തിന് പുറത്തേക്ക് കടന്നുവെന്ന് സംശയിക്കുന്ന പ്രസിഡന്റ് ഇന്നോ നാളെയോ ശ്രീലങ്കയിൽ തിരിച്ചെത്തുമെന്നാണ് സൂചന. ഗോത്തബയ നാളെ രാജിവെക്കുമെന്നാണ് അറിയിപ്പ്. വ്യാഴാഴ്ച പാര്ലമെന്റ് ചേരും. ഇരുപതിനാണ് പുതിയ പ്രസിഡന്റിന്റെ തിരഞ്ഞെടുക്കുന്നത്. പ്രതിരക്ഷനേതാവ് സജിത്ത് പ്രേമദാസ പ്രസിഡന്റാകുമെന്ന തരത്തിൽ ചര്‍ച്ചകളുണ്ട്. പാര്ലമെന്റിലെ വലിയ കക്ഷിയുടെ നേതാവ് പ്രധാനമന്ത്രിയുമാകും. അതേസമയം ശനിയാഴ്ച ഉച്ചയോടെ പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞ പ്രതിഷേധക്കാര്ഇപ്പോഴും അവിടെ തുടരുകയാണ്.