Latest Videos

യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫ്രാൻസിൽ പാർസൽ ബോംബ് സ്ഫോടനം

By Web TeamFirst Published May 25, 2019, 7:56 AM IST
Highlights

സ്ഫോടനത്തിന് ശേഷം വേഗത്തിൽ സൈക്കിളോടിച്ച് പോയ ഒരാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇയാളെ  കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം ഊർജിതമാണെന്ന് ഫ്രഞ്ച് സ‍ർക്കാർ മാധ്യമങ്ങളെ അറിയിച്ചു.

പാരീസ്: ഫ്രഞ്ച് നഗരമായ ലയോണിലാണ് സ്ഫോടനം ഉണ്ടായത്. പതിനാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരുക്ക് ഗുരുതരമല്ല. ആണികളും സ്ഫോടക വസ്തുവും നിറച്ച പാഴ്സൽ ബോംബാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന് പിന്നാലെ പൊലീസ് പ്രദേശത്തുള്ളവരെ ഒഴിപ്പിച്ചു. കൂടുതൽ സ്ഫോടനങ്ങളുണ്ടാകാൻ സാധ്യത ഇല്ലെന്ന് പൊലീസ് പറഞ്ഞു. ആക്രമണം തന്നെയാണ് നടന്നതെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ സ്ഥിരീകരിച്ചു. ലയോൺ നഗരത്തോടൊപ്പം രാജ്യം ഉണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം ഭീകരാക്രമാണോ നടന്നത് എന്ന കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. ഭീകരാക്രമണ സാധ്യത മുന്നിൽക്കണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.

സ്ഫോടനത്തിന് ശേഷം വേഗത്തിൽ സൈക്കിളോടിച്ച് പോയ ഒരാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇയാളെ  കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം ഊർജിതമാണെന്ന് ഫ്രഞ്ച് സ‍ർക്കാർ മാധ്യമങ്ങളെ അറിയിച്ചു. സമാനമായ രീതിയിൽ 2007ലും ഫ്രാൻസിൽ സ്ഫോടനം നടന്നിരുന്നു. യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം നടന്നത് എന്നതുകൊണ്ട് പൊലീസും ദേശീയ അന്വേഷണ ഏജൻസിയും സാഹചര്യത്തെ ഗുരുതരമായാണ് കാണുന്നത്.

click me!