
കാലിഫോർണിയ: പത്ത് അടിയോളം നീളമുള്ള അപൂർവ്വ മത്സ്യം തീരത്തേക്ക് ഒഴുകിയെത്തി. സതേൺ കാലിഫോർണിയ ബീച്ചിലേക്കാണ് ഓർ മത്സ്യത്തെ കണ്ടെത്തിയത്. ബീച്ചിൽ നടക്കാനിറങ്ങിയവരാണ് വലിയ കണ്ണുകളും വെള്ളി നിറത്തിലുള്ള നീണ്ട റിബൺ പോലെയുള്ള രൂപവും തലയിൽ കിരീടം പോലുള്ള ചിറകുകളും കൂടിയ മത്സ്യത്തെ തീരതത് അടിഞ്ഞ നിലയിൽ കണ്ടെത്തിയത്. സ്ക്രിപ്സ് ഇൻസ്റ്ററ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ ഗവേഷക വിദ്യാർത്ഥികളെത്തി ഓർ മത്സ്യത്തെ ഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
മുപ്പത് അടി വരെ നീളം വയ്ക്കുന്ന ഓർ മത്സ്യങ്ങൾ വളരെ അപൂർവ്വമായാണ് കരയിലേക്ക് എത്താറുള്ളത്. നേരത്തെ ഓഗസ്റ്റ് മാസത്തിലും ഒരു ഓർ മത്സ്യം കാലിഫോർണിയയിലെ സാൻഡിയാഗോിലെ ലോ ജൊല്ല ബീച്ചിൽ കണ്ടെത്തിയിരുന്നു. വളരെ കുറച്ച് പഠനങ്ങൾ മാത്രമാണ് ഓർ മത്സ്യം അഥവാ ഡൂമ്സ്ഡേ മത്സ്യത്തേക്കുറിച്ച് നടന്നിട്ടുള്ളത്. 1901ന് ശേഷം 20 ഓർമത്സ്യങ്ങളെയാണ് തീരത്തേക്ക് ഒഴുകിയെത്തിയ നിലയിൽ കണ്ടെത്തിയിട്ടുള്ളത്. ഇവയെ മത്സ്യ ബന്ധനത്തിന് പോകുന്നവർ പോലും കണ്ടെത്തുന്നത് അപൂർവ്വമാണ്. എന്തെങ്കിലും രോഗബാധയാൽ അലക്ഷ്യമായി കറങ്ങിത്തിരിഞ്ഞാണ് ഇവ കരയിലേക്ക് എത്താറ്. എൽ നിനോ, ലാ നിനാ പ്രതിഭാസമങ്ങളുമായി ബന്ധപ്പെട്ടാണ് കാലിഫോർണിയയിൽ ഇവയേക്കുറിച്ച് നിരവധി വിശ്വാസങ്ങളുണ്ട്. ശക്തി കുറഞ്ഞ എൽ നിനോയ്ക്ക് പിന്നാലെയാണ് ഓർ മത്സ്യം ഇവിടെയെത്തിയതെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്.
ചത്തടിഞ്ഞത് അപൂർവ്വ മത്സ്യം, ആശങ്കയിൽ പ്രദേശവാസികൾ, 120 വർഷത്തിനിടെ കണ്ടെത്തുന്ന 20ാമത്തെ ഓർ മത്സ്യം
30 അടിയിലേറെ നീളം വരെ വയ്ക്കുന്ന ഇവയ്ക്ക് സാധാരണഗതിയില്‍ കടലിന്റെ മുകള്‍ത്തട്ടിലേക്ക് അധികം വരാത്ത പ്രകൃതമാണ് ഇവയ്ക്കുള്ളത്. നെക്റോസ്കോപിയിലൂടെ ഓർ മത്സ്യത്തിന്റെ മരണ കാരണം കണ്ടെത്താനാവുമെന്ന നിരീക്ഷണത്തിലാണ് ഗവേഷരുള്ളത്. അപകടങ്ങളുടെ മുന്നോടിയായാണ് ഓർ മത്സ്യങ്ങൾ കരയിലെത്തുന്നതെന്നാണ് ജപ്പാൻകാരുടെ വിശ്വാസം. വിശ്വാസത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെങ്കിലും 2011ലെ ഫുകുഷിമ ഭൂകമ്പത്തിനും, പിന്നീടുണ്ടായ ഭൂകമ്പത്തിനും മുമ്പ് 'ഓര്‍' മത്സ്യങ്ങള്‍ തീരത്തടിഞ്ഞിരുന്നുവെന്നത് ഇവരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാന്‍ കാരണമായിരുന്നു. ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ മനുഷ്യരെക്കാള്‍ മുമ്പ് ജീവിവര്‍ഗങ്ങള്‍ക്ക് തിരിച്ചറിയാനാകുമെന്നാണ് ജപ്പാനിലെ പരിസ്ഥിതിവാദികള്‍ അവകാശപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam