അമേരിക്കയിൽ കൊവാക്സീന്റെ അടിയന്തിര ഉപയോ​ഗത്തിനുള്ള അപേക്ഷ എഫ്ഡിഎ തള്ളി

Published : Jun 11, 2021, 12:30 PM ISTUpdated : Jun 11, 2021, 12:32 PM IST
അമേരിക്കയിൽ കൊവാക്സീന്റെ അടിയന്തിര ഉപയോ​ഗത്തിനുള്ള അപേക്ഷ എഫ്ഡിഎ തള്ളി

Synopsis

പൂ‍ർണ അനുമതിക്കായി കൊവാക്സീൻ ഒരിക്കൽ കൂടി ട്രയൽ നടത്തേണ്ടി വരുമെന്നാണ് വിവരം

ദില്ലി: കൊവിഡിനെതിരെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സീന് അമേരിക്കയിൽ അടിയന്തിര ഉപയോ​ഗ അനുമതിയില്ല. കൊവാക്സീന്റെ അടിയന്തിര ഉപയോ​ഗത്തിനായി ഓക്യുജെൻ എന്ന കമ്പനിയാണ് എഫ്ഡിഎയെ സമീപിച്ചത്. ഈ അപേക്ഷയാണ് എഫ്ഡിഎ തള്ളിയത്. ഇതോടെ ഇനി പൂ‍ർണ ഉപയോ​ഗത്തിനുള്ള അനുമതിക്കായി ശ്രമിക്കുമെന്നാണ് ഓക്യുജെൻ കമ്പനി അറിയിച്ചിരിക്കുന്നത്.

പൂ‍ർണ അനുമതിക്കായി കൊവാക്സീൻ ഒരിക്കൽ കൂടി ട്രയൽ നടത്തേണ്ടി വരുമെന്നാണ് വിവരം. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷൻ ഒക്യുജെൻ കമ്പനിക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിക്കഴിഞ്ഞു. വൈകിയാലും കൊവാക്സീൻ അമേരിക്കയിൽ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് ഒക്യുജെൻ മേധാവികളുടെ ആത്മവിശ്വാസം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയും മരിച്ചോ?, തെരുവിൽ രക്തസാക്ഷികൾക്കൊപ്പം ചുമര്‍ ചിത്രത്തിൽ സ്ഥാനം, പ്രതികരിക്കാതെ ഇറാൻ
മദ്യപാന ശീലവും വഴിവിട്ട നടപടികളും ട്രംപിനെ ചൊടിപ്പിച്ചു; എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പുറത്തേക്കെന്ന് റിപ്പോർട്ടുകൾ