കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകം; 43കാരിക്ക് വാക്സിന്‍ കുത്തിവച്ചു

Web Desk   | others
Published : Mar 17, 2020, 09:11 AM ISTUpdated : Mar 17, 2020, 10:06 AM IST
കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍  നിര്‍ണായകം; 43കാരിക്ക്  വാക്സിന്‍ കുത്തിവച്ചു

Synopsis

നാല്‍പ്പത്തിമൂന്നുകാരിയായ സീറ്റില്‍ സ്വദേശിയായ ജെന്നിഫര്‍ ഹാലര്‍ എന്നയാളിലാണ് ആദ്യമായി വാക്സിന്‍ പരീക്ഷിച്ചിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ഇവര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് പരീക്ഷണത്തിന് ധനസഹായം നല്‍കിയത്.

സീറ്റില്‍(വാഷിങ്ടണ്‍): കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തില്‍  നിര്‍ണായകമായി വാക്സിന്‍ പരീക്ഷണം. വാഷിങ്ടണിലെ സീറ്റിലിലെ ഗവേഷണ കേന്ദ്രത്തില്‍ നാലുപേരില്‍ വാക്സിന്‍ പരീക്ഷിച്ചതായി ബിബിസിയുടെ റിപ്പോര്‍ട്ട്. രോഗകാരണമാകുന്ന വൈറസിന്‍റെ അപകടകരമല്ലാത്ത ജനിതക കോപ്പിയാണ് വാക്സിന്‍ പരീക്ഷണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 

വാക്സിന്‍ വിജയകരമാണോയെന്ന് അറിയാന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നാല്‍പ്പത്തിമൂന്നുകാരിയായ സീറ്റില്‍ സ്വദേശിയായ ജെന്നിഫര്‍ ഹാലര്‍ എന്നയാളിലാണ് ആദ്യമായി വാക്സിന്‍ പരീക്ഷിച്ചിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ഇവര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് പരീക്ഷണത്തിന് ധനസഹായം നല്‍കിയത്.

ആകാംക്ഷയോടെ ലോകം; കൊറോണക്കെതിരെയുള്ള വാക്സിന്‍ പരീക്ഷണം ഉടനെന്ന് റിപ്പോര്‍ട്ട്

ലോകത്തിന്‍റെ നാനാഭാഗങ്ങളിലെ ശാസ്ത്രജ്ഞര്‍ വാക്സിന്‍ കണ്ടെത്തുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്. കൊവിഡ് 19നെതിരെയുള്ള വാക്സിന്‍ ആദ്യമായാണ് മനുഷ്യനില്‍ കുത്തിവെച്ച് പരീക്ഷിക്കുന്നത്.

വാക്സിന്‍ സുരക്ഷിതമാണെന്നും ഉയര്‍ന്ന ഗുണനിലവാരമുള്ളതാണെന്നും ഫലം സൂക്ഷ്മമായി വിലയിരുത്തുമെന്നും വിദഗ്ധന്‍ ഡോ. ജോണ്‍ ട്രെഗോണിംഗ് പറഞ്ഞു. വാക്സിന്‍ ഫലപ്രദമായാല്‍ മനുഷ്യരാശിക്ക് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത അളവിലാണ് വളന്‍രിയര്‍മാരില്‍ വാക്സിന്‍ കുത്തിവെക്കുക. 

28 ദിവസത്തിനിടയില്‍ കൈത്തണ്ടയില്‍ രണ്ട് പ്രാവശ്യമാണ്  കുത്തിവെക്കുക. വാക്സിന്‍ നിര്‍മാണവും വിതരണവും പൂര്‍ത്തിയാകാന്‍ 18 മാസമെങ്കിലും എടുക്കുമെന്നും വിദഗ്ധര്‍ അറിയിച്ചു. കൊവിഡ് 19ന് ഇതുവരെ വാക്സിനോ മരുന്നോ കണ്ടുപിടിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

‘മമ്മ വൈറലായല്ലോ’; ആ വീഡിയോകള്‍ മെറ്റ സ്മാര്‍ട്ട് ഗ്ലാസ് ചതി; സ്ത്രീകളെ കുടുക്കി ടിക്‌ടോക്ക് വീഡിയോകള്‍
ഇന്ത്യയ്ക്കുമേലുള്ള 25% തീരുവ വെട്ടിക്കുറയ്ക്കാൻ യുഎസ്, ട്രംപിന്‍റെ വിജയമെന്ന് ട്രഷറി സെക്രട്ടറി; കാരണം ഇന്ത്യയുടെ തിരിച്ചടി?