ചൈ​ന​യി​ല്‍ ഭൂചലനം: നാല് മരണം; വന്‍ കേടുപാടുകള്‍

By Web TeamFirst Published May 19, 2020, 10:19 AM IST
Highlights

ഭൂ​ച​ല​ന​ത്തി​ൽ‌ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു. പ​ല​സ്ഥ​ല​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി. രാ​ത്രി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി വീ​ടു​വി​ട്ട് പു​റ​ത്തേ​ക്ക് ഓ​ടി. 

ബെ​യ്ജിം​ഗ്: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ യു​നാ​ൻ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ന​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. 23 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ക്വി​യാ​വോ​ജി​യ കൗ​ണ്ടി​യി​ലാ​യി​രു​ന്നു ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. റി​ക്ട​ർ​സ്കെ​യി​ലി​ൽ 5.0 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഭൂ​ച​ല​ന​ത്തി​ൽ‌ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു. പ​ല​സ്ഥ​ല​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി. രാ​ത്രി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി വീ​ടു​വി​ട്ട് പു​റ​ത്തേ​ക്ക് ഓ​ടി. പ​ല​രും രാ​ത്രി വീ​ടു​ന് ​വെ​ളി​യി​ൽ ക​ഴി​ച്ചു​കൂ​ട്ടി.

600 ദുരന്ത നിവാരണ സേന അംഗങ്ങള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലെ ഫയര്‍ ആന്‍റ് റെസ്ക്യൂ ടീം സംഭവ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യു​നാ​ൻ പ്രദേശിക ഭരണകൂടം അറിയിച്ചു.

കഴിഞ്ഞവര്‍ഷം ചൈനയിലെ മറ്റൊരു മലയോര പ്രവിശ്യയായ സീച്വനില്‍ സംഭവിച്ച 6.0 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 13 പേര്‍ മരിച്ചിരുന്നു. 200 പേര്‍ക്കാണ് പരിക്ക് പറ്റിയത്. അന്ന് കെട്ടിടങ്ങള്‍ക്കും മറ്റും കാര്യമായ പരിക്ക് പറ്റിയിരുന്നു. ഇതേ സ്ഥലത്ത് 2008 ല്‍ സംഭവിച്ച ഭൂചലനത്തില്‍ 87,000 ആളുകള്‍ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്.

click me!