എയർ ആംബുലൻസ് ഹെലികോപ്ടർ ആശുപത്രിയുടെ 4-ാം നിലയിൽ ഇടിച്ചുകയറി, ഡോക്ടറും പൈലറ്റുമടക്കം 4 പേർക്ക് ദാരുണാന്ത്യം

Published : Dec 23, 2024, 12:13 AM ISTUpdated : Dec 24, 2024, 01:44 AM IST
എയർ ആംബുലൻസ് ഹെലികോപ്ടർ ആശുപത്രിയുടെ 4-ാം നിലയിൽ ഇടിച്ചുകയറി, ഡോക്ടറും പൈലറ്റുമടക്കം 4 പേർക്ക് ദാരുണാന്ത്യം

Synopsis

തുർക്കിയിലെ പ്രശസ്തമായ മുഗ്ല ട്രെയിനിങ് ആൻഡ് റിസർച്ച് ഹോസ്പിറ്റലിലാണ് അപകടമുണ്ടായത്

അങ്കാറ: തുർക്കിയെ ഞെട്ടിച്ച് ഹെലികോപ്ടർ ആംബുലൻസ് (എയർ ആംബുലൻസ്) അപകടത്തിൽ 4 മരണം. ആശുപത്രിയിലെത്തിയ എയർ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആശുപത്രിക്ക് മുകളിൽ നിന്ന് പറന്നുയരാൻ ശ്രമിച്ച എയർ ആംബുലൻസ് ആശുപത്രി കെട്ടിടത്തിൽ ഇടിച്ചു തകർന്നുണ്ടായ അപകടത്തിൽ നാല് പേർക്കാണ് ജീവൻ നഷ്ടമായത്. രണ്ട് പൈലറ്റും ഡോക്ടറും ആശുപത്രി ജീവനക്കാരിൽ ഒരാളുമാണ് മരിച്ചതെന്നാണ് വിവരം.

ചെങ്കടലിൽ സ്വന്തം വിമാനം വെടിവച്ചിട്ട് അമേരിക്കൻ സൈന്യം, പൈലറ്റുമാർ സുരക്ഷിതരെന്ന് റിപ്പോർട്ട്

തുർക്കിയിലെ പ്രശസ്തമായ മുഗ്ല ട്രെയിനിങ് ആൻഡ് റിസർച്ച് ഹോസ്പിറ്റലിലാണ് അപകടമുണ്ടായത്. ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയിൽ ഇടിച്ചാണ് ഹെലികോപ്റ്റർ തകർന്നു വീണത്. കനത്ത മൂടൽ മഞ്ഞാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അപകടത്തിൽ കെട്ടിടത്തിനുള്ളിൽ ഉള്ളവർക്കോ രോഗികൾക്കോ പരിക്കേറ്റിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

ഹെലികോപ്റ്റർ ആദ്യം ആശുപത്രി കെട്ടിടത്തിൻ്റെ നാലാം നിലയിൽ ഇടിച്ച ശേഷം നിലത്ത് പതിക്കുകയായിരുന്നുവെന്ന് മുഗ്ലയുടെ റീജിയണൽ ഗവർണർ ഇദ്രിസ് അക്ബിയിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കെട്ടിടത്തിനകത്തോ നിലത്തോ ഉള്ള ആർക്കും പരിക്കില്ല. കനത്ത മൂടൽമഞ്ഞിനിടെയുണ്ടായ അപകടത്തിൻ്റെ കാരണം അന്വേഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ അമേരിക്കയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ചെങ്കടലിൽ ഹൂത്തി വിമതരെ ലക്ഷ്യമിട്ടുള്ള നിരീക്ഷണത്തിനിടയിൽ സ്വന്തം വിമാനം അമേരിക്കൻ സൈന്യം വെടിവച്ചിട്ടു എന്നതാണ്. ചെങ്കടലിൽ നിരീക്ഷണ പറക്കൽ നടത്തുകയായിരുന്ന നാവിക സേനയുടെ എഫ് എ 18 വിമാനമാണ് തകർന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ജീവനോടെ രക്ഷപ്പെട്ടതായാണ് അമേരിക്കൻ നാവിക സേന വിശദമാക്കുന്നത്. ഞായറാഴ്ചയാണ് അമേരിക്കയുടെ നാവിക സേനയുടെ തന്നെ കപ്പൽ നിരീക്ഷണ വിമാനം വെടിവച്ചിട്ടത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിമാനത്തിൽ വെടിയേറ്റതിന് പിന്നാലെ സീറ്റുകൾ ഇജക്റ്റ് ചെയ്ത പൈലറ്റുമാർക്ക് നിസാര പരിക്കുകളാണ് സംഭവിച്ചുള്ളതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. ഇറാൻ പിന്തുണയോടെ ഹൂത്തി വിമതർ ചെങ്കടലിൽ നടത്തുന്ന ആക്രമണങ്ങൾ തടയാൻ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സംഭവം. അമേരിക്കൻ നാവിക സേനയുടെ വിമാന വാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന വിമാനമാണ് വെടിയേറ്റ് തകർന്നത്. വിർജീനിയ ആസ്ഥാനമായുള്ള ഓഷ്യാനിയ നാവിക ആസ്ഥാനത്തെ റെഡ് റൈപ്പേഴ്സ് സ്ക്വാഡിലെ സൂപ്പർ ഹോർണറ്റ് ജെറ്റ് വിമാനങ്ങളിലൊന്നിനാണ് വെടിയേറ്റത്. 

ചെങ്കടലിൽ സ്വന്തം വിമാനം വെടിവച്ചിട്ട് അമേരിക്കൻ സൈന്യം, പൈലറ്റുമാർ സുരക്ഷിതരെന്ന് റിപ്പോർട്ട്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോദിയോട് ഏറെ ബഹുമാനമെന്ന് ട്രംപ്; ലോക വേദിയിൽ വീണ്ടും ഇന്ത്യ തള്ളിയ വിഷയം ഉന്നയിച്ചു; വ്യാപാര കരാർ വൈകില്ലെന്നും പ്രതികരണം
ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്