
പാരീസ്: പെഗാസസ് മാധ്യമ വെളിപ്പെടുത്തലുകളില്‍ ഫ്രാൻസില്‍ അന്വേഷണം പ്രഖ്യാപിച്ചു. വാർത്തപോര്‍ട്ടലായ മീഡിയപാര്‍ട്ടിന്‍റെയും രണ്ട് മാധ്യമപ്രവര്‍ത്തകരുടെയും പരാതിയിലാണ് പ്രോസിക്യൂഷന്‍ അന്വേഷണം പ്രഖ്യാപിച്ചത്. മൊറോക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി മീഡിയപാര്‍ട്ടിലെ മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണിത്. സ്വകാര്യത ലംഘനമുണ്ടോയോ എന്നതടക്കമുള്ള പത്ത് വിഷയങ്ങളിലാണ് അന്വേഷണം നടക്കുക. 2019, 2020 കാലത്തായിരുന്നു മീഡിയപാർട്ടിലെ മാധ്യമ പ്രവർത്തകരെ നിരീക്ഷിച്ചത് എന്നാണ് ആരോപണം.
രണ്ട് മാധ്യമ പ്രവർത്തകരും മീഡിയ പാർട്ട് വാർത്ത പോർട്ടലും പരാതി നൽകിയെന്ന് ഫ്രാൻസിലെ പ്രോസിക്യൂട്ടറുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തിയെന്നത് അടിസ്ഥാനരഹിതമാണെന്നാണ് മൊറോക്കോയുടെ പ്രതികരണം. അന്വേഷണാത്മക റിപ്പോർട്ടുകൾക്ക് പ്രശസ്തമായ മീഡിയ പാർട്ട് റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് വാർത്തകൾ നൽകി ശ്രദ്ധ നേടിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam