രണ്ടാം ലോകമഹായുദ്ധകാലത്തെ 500 കിലോയോളം ഭാരമുള്ള ബോംബ് നിര്‍വീര്യമാക്കാന്‍ പതിനാറായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു

By Web TeamFirst Published Jul 7, 2019, 7:46 PM IST
Highlights

ലോകഹായുദ്ധ കാലത്ത് പൊട്ടാതിരുന്ന ബോംബ് നിര്‍വീര്യമക്കാന്‍ ജര്‍മിനിയില്‍ പതിനാറായിരത്തോളം പേരെ അധികൃതര്‍ ഒഴിപ്പിച്ചു. 

ബെര്‍ലിന്‍:  ലോകഹായുദ്ധ കാലത്ത് പൊട്ടാതിരുന്ന ബോംബ് നിര്‍വീര്യമക്കാന്‍ ജര്‍മിനിയില്‍ പതിനാറായിരത്തോളം പേരെ അധികൃതര്‍ ഒഴിപ്പിച്ചു. ഒരു കെട്ടിടത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഫ്രാങ്ക്ഫര്‍ട്ടിലെ യുറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനത്തിന് സമീപത്താണ് ബോംബ് കണ്ടത്തിയത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച് പൊട്ടാതെ കിടന്ന ബോംബാണിത്. 

ബോംബിന് അഞ്ഞൂറ് കിലോയോളം ഭാരമുണ്ട്. ഇത് നിര്‍വീര്യമാക്കുന്നതിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരോടാണ് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. പ്രദേശത്തെ ആശുപത്രികളും നഴ്സിങ് സെന്‍ററുകളുമടക്കമാണ് ഒഴിപ്പിച്ചിരിക്കുന്നത്.  ജെര്‍മിനിയില്‍ നേരത്തെയും ഇത്തരം ബോംബുകള്‍ കണ്ടെത്തിയിരുന്നു. അമേരിക്കന്‍ നിര്‍മിത ബോംബാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്.

click me!