ആകാശത്ത് ലിംഗം വരച്ച് പൈലറ്റിന്റെ കട്ടക്കലിപ്പ്, കാരണം വിമാനം ലക്ഷ്യസ്ഥാനത്ത് ഇറക്കാൻ കഴിയാഞ്ഞത്!

Published : Aug 04, 2023, 11:05 AM ISTUpdated : Aug 04, 2023, 02:28 PM IST
ആകാശത്ത് ലിംഗം വരച്ച് പൈലറ്റിന്റെ കട്ടക്കലിപ്പ്, കാരണം വിമാനം ലക്ഷ്യസ്ഥാനത്ത് ഇറക്കാൻ കഴിയാഞ്ഞത്!

Synopsis

റഡാർ ഭൂപടത്തിൽ പ്രത്യക്ഷപ്പെട്ട ലിം​ഗാകൃതി തികച്ചും യാദൃശ്ചികമാണെന്ന് വിമാനക്കമ്പനിയായ ലുഫ്താൻസ പ്രതികരിച്ചു. വിമാനം മാൾട്ടയിലേക്ക് തിരിച്ചുവിടാനുള്ള നിർദ്ദേശം ലഭിക്കുന്നതിന് മുമ്പ് കാറ്റിന്റെ പാറ്റേണിൽ പെട്ടെന്നുണ്ടായ മാറ്റം കാരണം പൈലറ്റിന് വട്ടമിട്ട് പറക്കേണ്ടി വന്നതായി എയർലൈൻസ് അറിയിച്ചു.

ക്ഷ്യസ്ഥാനത്ത് വിമാനമിറക്കാൻ സാധിക്കില്ലെന്ന് അറിയിപ്പ് ലഭിച്ചതോടെ കലിപ്പിലായ പൈലറ്റ് ആകാശത്ത് വിമാനമുപയോ​ഗിച്ച് ലിം​ഗം വരച്ചതായി റിപ്പോർട്ട്. ലക്ഷ്യസ്ഥാനത്ത് വിമാനം ഇറക്കാൻ കഴിയില്ലെന്ന അറിയിപ്പിൽ നിരാശനായ ലുഫ്താൻസ പൈലറ്റാണ് ആകാശത്ത് ചിത്രപ്പണി ചെയ്തത്. സിസിയിൽ ഇറക്കേണ്ട വിമാനം മാൾട്ടയിലേക്ക് പോകാൻ അറിയിപ്പ് ലഭിച്ചതോടെ റഡാർ മാപ്പിൽ പൈലറ്റ് ലിംഗം വരച്ചതായി ആരോപണമുയർന്നു. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് സിസിലിയിലെ കാറ്റാനിയയിലേക്കുള്ള ഫ്ലൈറ്റ് 306 യാത്രയ്ക്കിടെയാണ് സംഭവം.

ജൂലൈയിൽ ഫോണ്ടനാറോസ വിമാനത്താവളത്തിലെ ടെർമിനൽ തീപിടിത്തം കാരണം വിമാനത്തിന് നേരത്തെ നിശ്ചയിച്ച സ്ഥലത്ത് ലാൻഡ് ചെയ്യാൻ കഴിഞ്ഞില്ല. ഈ സമയം, ഒന്നിലധികം വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തെന്ന് ലാ റിപ്പബ്ലിക്ക റിപ്പോർട്ട് ചെയ്തു. വഴിതിരിച്ചുവിടാൻ അറിയിപ്പ് ലഭിച്ചപ്പോൾ നിരാശനായ പൈലറ്റ് കാറ്റാനിയയുടെ വ്യോമാതിർത്തിയിലെ റഡാർ മാപ്പിൽ പുരുഷ ജനനേന്ദ്രിയം വരച്ചാണ് ദേഷ്യം പ്രകടിപ്പിച്ചത്. സിസിലിക്ക് മുകളിലൂടെ വലം വെച്ച് തെക്കോട്ട് മാൾട്ടയിലേക്ക് പോകുന്നതിന് ഏകദേശം 16 മിനിറ്റ് മുമ്പായിരുന്നു പൈലറ്റിന്റെ പ്രകടനം.

റഡാർ ഭൂപടത്തിൽ പ്രത്യക്ഷപ്പെട്ട ലിം​ഗാകൃതി തികച്ചും യാദൃശ്ചികമാണെന്ന് വിമാനക്കമ്പനിയായ ലുഫ്താൻസ പ്രതികരിച്ചു. വിമാനം മാൾട്ടയിലേക്ക് തിരിച്ചുവിടാനുള്ള നിർദ്ദേശം ലഭിക്കുന്നതിന് മുമ്പ് കാറ്റിന്റെ പാറ്റേണിൽ പെട്ടെന്നുണ്ടായ മാറ്റം കാരണം പൈലറ്റിന് വട്ടമിട്ട് പറക്കേണ്ടി വന്നതായി എയർലൈൻസ് അറിയിച്ചു. പൈലറ്റ് ലിംഗത്തിന്റെ പാറ്റേൺ സൃഷ്ടിക്കുന്ന ആദ്യ സംഭവമല്ല നടന്നതെന്നും മുമ്പ് സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read More.... 88 ശതമാനത്തിന്‍റെ വമ്പൻ ഡിസ്ക്കൗണ്ടുമായി ഒരു എയർലൈൻ; കൊച്ചിക്കും ആഘോഷിക്കാം, പുതിയ സര്‍വ്വീസ് 12 മുതൽ

കഴിഞ്ഞ വർഷം യുഎസ് എയർഫോഴ്സ് പൈലറ്റ് സിറിയയിലെ റഷ്യൻ താവളത്തിന് സമീപം മെഡിറ്ററേനിയൻ കടലിൽ ലിം​ഗ ചിഹ്നം വരച്ചു. അന്ന് യുഎസ് എയർഫോഴ്സും ആരോപണം നിഷേധിച്ചു. 2017-ൽ രണ്ട് നാവികസേനാ പൈലറ്റുമാർ സെൻട്രൽ വാഷിംഗ്ടണിന് മുകളിൽ ഒരു കൂറ്റൻ ആകാശ ലിംഗം വരച്ചതും വാർത്തകളിൽ ഇടം നേടി. 

Asianetnews live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ക്യാച്ച് മി ഇഫ് യു കാൻ', 'പൈലറ്റാ'യി പറന്നു, നാല് വർഷത്തിനിടെ നൂറുകണക്കിന് സൗജന്യ വിമാന യാത്രകൾ, ഒടുവിൽ യുവാവ് പിടിയിൽ
'പ്രിയപ്പെട്ട കാർണി, ബോർഡ് ഓഫ് പീസിലേക്കുള്ള ക്ഷണം പിൻവലിക്കുന്നു'; കനേഡിയൻ പ്രധാനമന്ത്രിക്ക് ട്രംപിന്‍റെ കത്ത്