സർക്കാർ രൂപീകരണത്തിന് അറബ് പാർട്ടികൾക്ക് മുന്നിൽ 4 ഉപാധികൾ വച്ച് ഐസൻകോട്ട്, ഇസ്രയേലിൽ ഭരണപ്രതിസന്ധി തുടരുന്നു

Published : Nov 07, 2026, 08:46 PM IST
Eisenkot

Synopsis

ഇസ്രായേലിൽ സർക്കാർ രൂപീകരണത്തിനായി അറബ് പാർട്ടികൾക്ക് മുന്നിൽ 4 കടുത്ത ഉപാധികൾ വെച്ച് ഗാദി ഐസൻകോട്ട്. ഇസ്രായേലിനെ ജൂത രാജ്യമായി അംഗീകരിക്കുക, ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുക എന്നിവയടക്കമുള്ള ഉപാധികളാണ് മുന്നോട്ടുവച്ചിരിക്കുന്നത്

ടെൽ അവീവ്: ഇസ്രയേലിൽ അറബ് പാർട്ടികൾക്ക് മുന്നിൽ സഖ്യരൂപീകരണത്തിന് 4 ഉപാധികൾ മുന്നോട്ട് വച്ച് യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ട്. ജൂത - വലതുപക്ഷ പാർട്ടിയായ ഐസൻകോട്ടിന്‍റെ യാഷറിനെ അറബ് പാർട്ടികളുടെ സഖ്യമായ ജോയന്‍റ് ലിസ്റ്റ് പിന്തുണച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് സഖ്യ രൂപീകരണ ഉപാധികൾ പ്രഖ്യാപിച്ചത്. ഹമാസിനെ തീവ്രവാദ സംഘടനയെന്ന് അംഗീകരിക്കണമെന്നതും, ഹമാസ് നിരായുധീകരണത്തെ പിന്തുണയ്ക്കണമെന്നതുമാണ് ഐസൻകോട്ടിന്‍റെ പ്രധാന ഉപാധി. ഇസ്രയേലിനെ ജൂത - ജനാധിപത്യ രാജ്യമായി അംഗീകരിക്കുക, എല്ലാ പൗരൻമാർക്കും സൈനിക - സിവിലിയൻ സർവീസ് നിർബന്ധമാക്കുന്നത് അംഗീകരിക്കുക എന്നിവയാണ് പ്രധാന ഉപാധികൾ. ഇസ്രയേലിലെ അറബ് വംശജരെ പ്രതിനിധീകരിക്കുന്ന, ഇടത് - പലസ്തീൻ ആഭിമുഖ്യമുള്ള പാർട്ടികളുടെ പിന്തുണ ഒരു ഉപാധിയുമില്ലാതെ സ്വീകരിച്ചാൽ അത് യാഷർ പാർട്ടിയുടെ യാഥാസ്ഥിതിക ജൂത വോട്ട് ബാങ്കിൽ ഉലച്ചിലുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ഐസൻകോട്ടിന്‍റെ നീക്കം. ഇതോടെ ഇസ്രയേലിലെ സർക്കാർ രൂപീകരണം വൈകുമെന്ന സൂചനയാണ് പുറത്ത് വരുന്നത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മിഡിൽ ഈസ്റ്റിൽ ആക്രമണ സാധ്യത, ജാഗ്രത പാലിക്കണം; യുഎഇയിലെ അമേരിക്കൻ പൗരന്മാർക്ക് അധികൃതരുടെ സുരക്ഷാ മുന്നറിയിപ്പ്
യേശുവിനെ കാണിച്ച് നൽകാമെന്ന് അവകാശപ്പെട്ട് പട്ടിണിക്കിട്ട് കൊന്നത് 191 പേരെ, കുപ്രസിദ്ധ പാസ്റ്റർക്ക് 200 വർഷം തടവ് ശിക്ഷ