
ദില്ലി: കാലാവസ്ഥ വ്യതിയാനം ഇന്ത്യക്ക് വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) അഭിപ്രായപ്പെട്ടു. ഗ്ലാസ്ഗോയിൽ (Glasgow) നടക്കുന്ന കാലാവസ്ഥ സമ്മേളനത്തിൽ (COP26 Summit) സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആഗോള താപനം ലോകത്തിന് വെല്ലുവിളിയാണ്. കാലാവസ്ഥ വ്യതിയാനം മൂലം കർഷകർക്ക് സംഭവിക്കുന്ന നഷ്ടം നികത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉജ്ജ്വല യോജന, ക്ലീൻ ഇന്ത്യ മിഷൻ തുടങ്ങിയ പദ്ധതികളിലൂടെ രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടെന്നും ഉച്ചകോടിയിൽ പ്രധാനമന്ത്രി അവകാശപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തെ നേരിട്ട രീതികൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. വരും തലമുറക്ക് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള അവബോധം ഇതിലൂടെ ഉണ്ടാക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കുന്നതില്‍ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഗ്ലാസ്ഗോയില്‍ എത്തിയ പ്രധാനമന്ത്രി ട്വീറ്റര്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നേരത്തെ റോമില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ഗ്ലാസ്ഗോയില്‍ എത്തിയത്. കൊവിഡ് പ്രതിരോധം, സാമ്പത്തിക സഹകരണം, ആരോഗ്യമേഖലയുടെ അടിസ്ഥാന വികസനം തുടങ്ങിയ വിഷയങ്ങള്‍ ജി 20 ഉച്ചകോടിയില്‍ ചര്‍ച്ചയായി. അടുത്ത വര്‍ഷം മധ്യത്തോടെ ലോക ജനസംഖ്യയുടെ എഴുപത് ശതമാനം പേരെയെങ്കിലും വാക്സിനേറ്റ് ചെയ്യാനാകണമെന്ന ലക്ഷ്യം ഉച്ചകോടി പ്രഖ്യാപിച്ചിരുന്നു.
Read Also: നരേന്ദ്ര മോദിയുടെ റാലിക്കിടെ നടന്ന സ്ഫോടനം: നാല് പ്രതികൾക്ക് വധശിക്ഷ, രണ്ട് പേർക്ക് ജീവപര്യന്തം തടവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam