
വാഷിങ്ടൺ: ഗ്രാമി അവാര്‍ഡിന് നിര്‍ദേശിക്കപ്പെട്ടിരുന്ന അമേരിക്കന്‍ റാപ് ഗായകന്‍ നിപ്‌സി ഹസില്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ലോസ് ഏഞ്ചലസിലായിരുന്നു സംഭവമെന്ന് എൻബിസിയെ ഉദ്ധരിച്ചുകൊണ്ട് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
വെടിവെയ്പ്പിൽ മറ്റു രണ്ടു പേർക്കു കൂടി പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പൊലീസ് പുറത്തു വിട്ടിട്ടില്ല.‘ ശക്തരായ ശത്രുകള്‍ ഉള്ളത് ഒരു അനുഗ്രഹമാണ്’എന്ന് കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നിപ്‌സി ട്വീറ്റ് ചെയ്തിരുന്നു.
ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് നിപ്‌സി തന്റെ സംഗീത ജീവിതത്തിൽ ഉയരത്തിലെത്തിയത്. 33-കാരനായ നിപ്‌സിന്റെ ആദ്യ ആല്‍ബം തന്നെ ഗ്രാമി അവാര്‍ഡിനായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന സമയത്താണ് അദ്ദേഹം കൊല്ലപ്പെടുന്നത്. ‘വിക്ടറി ലാപ്പ്’ എന്ന ഔദ്യോഗിക ആല്‍ബമാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam