വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ പതിച്ച് കഴുത്തൊടിഞ്ഞു; സോഷ്യല്‍ മീഡിയ ഫിറ്റ്നസ് താരത്തിന് ദാരുണാന്ത്യം

Published : Jul 22, 2023, 08:56 AM IST
വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ പതിച്ച് കഴുത്തൊടിഞ്ഞു; സോഷ്യല്‍ മീഡിയ ഫിറ്റ്നസ് താരത്തിന് ദാരുണാന്ത്യം

Synopsis

ജൂലൈ 15നാണ് ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ച് അപകടം സംഭവിച്ചതെന്ന് ചാനല്‍ ന്യൂസ് ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

ബാലി: വ്യായാമത്തിനിടെയുണ്ടായ അപകടത്തില്‍ 210 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ശരീരത്തില്‍ പതിച്ച് 33 വയസുകാരന് ദാരുണാന്ത്യം. സോഷ്യല്‍ മീഡിയയിലെ പ്രമുഖ ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറായ ഇന്തോനേഷ്യന്‍ സ്വദേശി ജസ്റ്റിന്‍ വിക്കിയാണ് മരിച്ചത്. ബാര്‍ബെല്‍ ഉയര്‍ത്തിക്കൊണ്ടുള്ള സ്ക്വാറ്റിനിടെ അപ്രതീക്ഷിതമായി അത് ശരീരത്തില്‍ പതിച്ച് കഴുത്ത് ഒടിയുകയായിരുന്നു.

ജൂലൈ 15നാണ് ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ച് അപകടം സംഭവിച്ചതെന്ന് ചാനല്‍ ന്യൂസ് ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഷോള്‍ഡറില്‍ ബാര്‍ബെല്ലുമായി സ്ക്വാറ്റ് ചെയ്യുന്നതിനിടെ നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കാതെ വരികയായരുന്നു. വെയിറ്റ് ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലേക്ക് വീഴുകയും ബാര്‍ബെല്‍ കഴുത്തില്‍പതിക്കുകയുമായിരുന്നു. വെയിറ്റ് ലിഫ്റ്റിങ് സമയത്ത് സഹായത്തിനുണ്ടായിരുന്ന ആളിനും ബാലന്‍സ് നഷ്ടമായി പിന്നിലേക്ക് വീണു. 210 കിലോഗ്രാമിന്റെ ബാല്‍ബെല്ലാണ് ജസ്റ്റിന്‍ ഉയര്‍ത്താന്‍ ശ്രമിച്ചതെന്ന്  ചാനല്‍ ന്യൂസ് ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു.

കഴുത്ത് ഒടിഞ്ഞ് ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ടായിരുന്ന ജസ്റ്റിന്‍ വിക്കിക്കായി അനുശോചനങ്ങള്‍ പ്രവഹിക്കുകയാണ്. ബാലിയിലെ പാര്‍ഡൈസ് എന്ന ജിംനേഷ്യത്തിലാണ് അദ്ദേഹം  ജോലി ചെയ്തിരുന്നത്. 

Read also:  കാർ നിന്ന് കത്തി, ഫയർഫോഴ്സെത്തി തീയണച്ചപ്പോൾ ഡ്രൈവിങ് സീറ്റിൽ മൃതദേഹം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം....
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ 16 പടക്കപ്പലുകൾ തകർത്തെന്ന് അമേരിക്ക, ദൃശ്യങ്ങൾ പുറത്തുവിട്ടു; തകർത്തത് മൈനുകൾ സ്ഥാപിക്കാനെത്തിയ കപ്പലുകളെന്ന് ട്രംപ്
ഇറാന്‍റെ ആകാശത്തും കടലിലും ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രയേലും; അയവില്ലാതെ പശ്ചിമേഷ്യൻ സംഘർഷം, ടെഹ്റാനിൽ സ്ഫോടനങ്ങൾ