'ഇന്ത്യയിലേക്ക് രക്ഷപ്പെട്ടില്ലായിരുന്നെങ്കിൽ ബംഗ്ലാദേശിൽവെച്ച് കൊല്ലപ്പെട്ടേനെ'; തുറന്ന് പറഞ്ഞ് ഷെയ്ഖ് ഹസീന

Published : Jan 19, 2025, 06:57 AM IST
'ഇന്ത്യയിലേക്ക് രക്ഷപ്പെട്ടില്ലായിരുന്നെങ്കിൽ ബംഗ്ലാദേശിൽവെച്ച് കൊല്ലപ്പെട്ടേനെ'; തുറന്ന് പറഞ്ഞ് ഷെയ്ഖ് ഹസീന

Synopsis

പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് കഴിഞ്ഞ ഓഗസ്റ്റ് 5 ന് സഹോദരി രഹാനയ്‌ക്കൊപ്പം ധാക്കയിൽ നിന്ന് പലായനം ചെയ്തത് മുതൽ ഹസീന ഇന്ത്യയിൽ ആണ് അഭയം തേടിയെത്തിയത്.

ദില്ലി: ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് വന്നില്ലായിരുന്നുവെങ്കിൽ താൻ ബംഗ്ലാദേശിൽവെച്ച് കൊല്ലപ്പെടുമായിരുന്നുവെന്ന് ബം​ഗ്ലാദേശ് മുൻ മുഖ്യമന്ത്രി  ഷെയ്ഖ് ഹസീന. താനും സഹോദരിയും എങ്ങനെയാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് വിവരിക്കുന്ന ഷെയ്ഖ് ഹസീനയുടെ ശബ്ദരേഖ അവരുടെ പാർട്ടി ആയ അവാമി ലീഗാണ് പുറത്തുവിട്ടത്. തന്നെ കൊല്ലാൻ രാഷ്ട്രീയ എതിരാളികൾ ഗൂഢാലോചന നടത്തിയെന്ന് ശബ്ദസന്ദേശത്തിൽ ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി പറയുന്നു.

ഇരുപത് മിനിട്ടുകൂടി അവിടെ നിന്നാൽ ഞങ്ങൾ കൊല്ലപ്പെടുമായിരുന്നു. ദൈവത്തിന്റെ കാര്യമാണ് ആ സമയം സഹായിച്ചത്. തനിക്കെതിരെ മുൻപ് നടന്ന വധശ്രമങ്ങളെ പറ്റിയും ഹസീന ശബ്ദ സന്ദേശത്തിൽ വിവരിക്കുന്നുണ്ട്. പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് കഴിഞ്ഞ ഓഗസ്റ്റ് 5 ന് സഹോദരി രഹാനയ്‌ക്കൊപ്പം ധാക്കയിൽ നിന്ന് പലായനം ചെയ്തത് മുതൽ ഹസീന ഇന്ത്യയിൽ ആണ് അഭയം തേടിയെത്തിയത്. ഹസീനയെ വിട്ടുകൊടുക്കണമെന്ന് ബംഗ്ളദേശിലെ ഇടക്കാല ഭരണകൂടം പലതവണ ആവശ്യപ്പെട്ടിട്ടും ഇന്ത്യ പ്രതികരിച്ചിട്ടില്ല. 
 

PREV
Read more Articles on
click me!

Recommended Stories

ദാരുണം, സഹജക്ക് പിന്നാലെ അൻവേഷും; വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ രണ്ടാമത്തെ ഇന്ത്യക്കാരൻ മരിച്ചു
പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി