യുഎൻ അഭയാർത്ഥി കേന്ദ്രങ്ങളിൽ ഇസ്രയേൽ ബോംബിട്ടെന്ന് ഹമാസ്, യുഎസ് നിർദേശം തള്ളി ഇസ്രയേൽ

Published : Nov 19, 2023, 08:54 AM IST
യുഎൻ അഭയാർത്ഥി കേന്ദ്രങ്ങളിൽ ഇസ്രയേൽ ബോംബിട്ടെന്ന് ഹമാസ്, യുഎസ് നിർദേശം തള്ളി ഇസ്രയേൽ

Synopsis

ഗാസയിൽ നിന്ന് ഫലസ്തീനികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കരുത്, അധിനിവേശം പാടില്ല, ഉപരോധമോ തടസ്സമോ ഉണ്ടാകരുത്. യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ, പലസ്തീൻ ജനതയുടെ ഉന്നമനം കേന്ദ്രമാക്കിയായിരിക്കണം ഭരണമെന്നാണ് ബൈഡൻറെ നിർദ്ദേശം.

ഗാസ: യുഎൻ അഭയാർത്ഥി കേന്ദ്രങ്ങളിൽ ഇസ്രയേൽ ബോംബാക്രമണം നടത്തിയെന്ന് ഹമാസ്. ആക്രമണത്തിൽ നിരവധി പേർ മരിച്ചതായാണ് സൂചന. അൽ ഷിഫാ ആശുപത്രി നിർബന്ധപൂർവം ഒഴിപ്പിച്ചെന്നും ഹമാസ് ആരോപിക്കുന്നു. ഗാസയും വെസ്റ്റ് ബാങ്കും പലസ്തീന് അതോറിറ്റിക്ക് കീഴില് വീണ്ടും ഒന്നിക്കണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ നിർദേശിച്ചു.

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് ശേഷം ഗാസയും വെസ്റ്റ് ബാങ്കും പലസ്തീൻ അതോറിറ്റി ഭരിക്കണമെന്നാണ് തന്റെ നിർദ്ദേശമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വാഷിംഗ്ടൺ പോസ്റ്റിലെ ലേഖനത്തിൽ പറഞ്ഞു. ഗാസയിൽ നിന്ന് ഫലസ്തീനികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കരുത്, അധിനിവേശം പാടില്ല, ഉപരോധമോ തടസ്സമോ ഉണ്ടാകരുത്. യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ, പലസ്തീൻ ജനതയുടെ ഉന്നമനം കേന്ദ്രമാക്കിയായിരിക്കണം ഭരണമെന്നാണ് ബൈഡൻറെ നിർദ്ദേശം.

എന്നാൽ ഗാസയുടെ ഭരണം പലസ്തീൻ അതോറിറ്റിക്ക് കൈമാറണമെന്ന യുഎസ് നിർദേശം ഇസ്രയേൽ തള്ളി. അതേസമയം ഗാസയിലെ ദൈനംദിന മിനിമം ആവശ്യകതകൾ നിറവേറ്റുന്നതിന് കൂടുതൽ ഇന്ധനം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ വിശദമാക്കി. ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റുകൾ, മലിനജല പമ്പുകൾ, ആശുപത്രികൾ, ഷെൽട്ടറുകളിലെ വാട്ടർ പമ്പുകൾ, സഹായ ഉപകരണങ്ങൾ എന്നിവയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇപ്പോഴുള്ല ഇന്ധനം പര്യാപ്തമല്ലെന്ന് ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജമാഅത്തെ ഇസ്ലാമിയുടെ പാർട്ടി മത്സരത്തിന്, അവാമി ലീ​ഗിന് മത്സരിക്കാനാകില്ല, ബം​ഗ്ലാദേശിൽ ഫെബ്രുവരി 12ന് പൊതു തെരഞ്ഞെടുപ്പ്
ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്