
ജെറുസലേം: ഹമാസ് തലവന്‍ യഹ്‌യ സിന്‍വര്‍ ഇസ്രയേലിൻ്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടതായി സംശയം. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹ്‌യ സിന്‍വര്‍ ആകാനുള്ള സാധ്യത വളരെ കൂടുതൽ ആണെന്നും ഇസ്രയേലി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ട ഒരാളുടെ രൂപത്തിന് യഹ്‌യ സിൻവറുമായി വളരെയേറെ സാദൃശ്യം ഉണ്ട്. എന്നാൽ പൂർണ്ണമായി സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ആവശ്യമാണ്. യഹിയ സിൻവർ കൊല്ലപ്പെട്ടോ എന്ന് സ്ഥിരീകരിക്കാൻ ശ്രമിക്കുന്നുവെന്ന് ഇസ്രയേലി സൈനിക വക്താവും അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടപ്പോൾ ആണ് യഹിയ സിൻവർ ഹമാസ് തലവൻ ആയത്. പോയ വർഷം ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യഹിയ സിന്‍വര്‍ ആയിരുന്നു എന്ന് ഇസ്രയേൽ പറയുന്നു. അതേസമയം, തെക്കൻ ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ടൗൺ മേയറടക്കം 5 പേർ കൊല്ലപ്പെട്ടു. നബാത്തിയ നഗരത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് ടൗൺ മേയർ കൊല്ലപ്പെട്ടത്. ഇസ്രയേൽ ആക്രമണത്തെ തുടർന്നുള്ള ദുരിതങ്ങൾ ചർച്ച ചെയ്യാൻ മേയറുടെ നേതൃത്വത്തിൽ യോഗം നടക്കുമ്പോളായിരുന്നു വ്യോമാക്രമണം.
ഇസ്രയേലിന്‍റെ ബോംബിംഗിൽ നബാത്തിയ മുനിസിപ്പൽ കെട്ടിടം തകർന്നു. നബാത്തിയയിലും പരിസര പ്രദേശങ്ങളിലുമായി 11 വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ അടുത്തടുത്ത ദിവസങ്ങളിൽ നടത്തിയത്. പ്രദേശത്ത് തകർന്ന കെട്ടിടങ്ങൾക്ക് ഇടയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam