മാരകായുധം പുറത്തെടുത്ത് ഹിസ്ബുല്ല; ഇസ്രായേലിനെ വിറപ്പിച്ച് 'ജി​ഹാദ് 2' മിസൈലുകൾ

Published : Nov 07, 2024, 07:58 AM IST
മാരകായുധം പുറത്തെടുത്ത് ഹിസ്ബുല്ല; ഇസ്രായേലിനെ വിറപ്പിച്ച് 'ജി​ഹാദ് 2' മിസൈലുകൾ

Synopsis

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന ഇറാന്റെ സൈനിക പരേഡിൽ ജിഹാദ് 2 മിസൈലുകൾ പ്രദ‍ർശിപ്പിച്ചിരുന്നു. 

ടെഹ്റാൻ: ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കി ഹിസ്ബുല്ല. ഇസ്രായേൽ സൈന്യത്തിന് നേരെ വിവിധയിടങ്ങളിൽ ഹിസ്ബുല്ല മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 തവണയാണ് ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ ആക്രമണങ്ങൾ ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാരകമായ ജിഹാ​ദ് മിസൈലുകൾ ഉപയോ​ഗിച്ചായിരുന്നു ആക്രമണം. ഈ മിസൈലുകൾ ആദ്യമായാണ് ഹിസ്ബുല്ല പുറത്തെടുക്കുന്നത്. 2023 സെപ്റ്റംബറിൽ നടന്ന ഇറാന്റെ സൈനിക പരേഡിൽ ജിഹാദ് മിസൈലുകൾ പ്രദ‍ർശിപ്പിച്ചിരുന്നു. 

ഹൈഫയിലെ സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറിയ്ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടായി. വിവിധ മേഖലകളിലുള്ള സൈനിക താവളങ്ങളും ആക്രമിക്കപ്പെട്ടു. മറൗൺ അൽ-റാസിലെ സൈനിക താവളത്തിന് നേരെ തുടർച്ചയായി റോക്കറ്റ് ആക്രമണമുണ്ടായി. ഈ സമയത്ത് നിരവധി ഇസ്രായേൽ സൈനികർ ഇവിടെ ഉണ്ടായിരുന്നതായാണ് സൂചന. 810 ഹെർമൻ ബ്രിഗേഡിന്റെ മാലെ ഗൊലാനി ബറാക്സിലുള്ള ആസ്ഥാനവും മെറോൻ വ്യോമതാവളവും ആക്രമിക്കപ്പെട്ടു. കിര്യത് ഷ്മോനയിലെ ഇസ്രായേൽ സൈനികർക്ക് നേരെ റോക്കറ്റ് ആക്രമണവും നടന്നു. 

അതേസമയം, ലെബനന്റെ കിഴക്കൻ മേഖലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടെന്ന് ലെബനീസ് ആരോഗ്യമന്ത്രാലയും അറിയിച്ചു. 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേലിന്റെ ആക്രമണം ആരംഭിച്ച ശേഷം ഇതുവരെ 2,600 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യമന്ത്രി ഫിറാസ് അബൈദ് പറഞ്ഞു. 

READ MORE: ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മയുടെ മരണം: മകളുടെ ഭർത്താവ് പാലക്കാട്ട് കസ്റ്റഡിയിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ഗാസയുടെ ഭാവി എന്താകും? ഖത്തറിന്റെയും തുർക്കിയുടെയും പങ്കാളിത്തത്തിലെ എതിർപ്പിനിടയിലും ട്രംപിന്‍റെ 'ബോർഡ് ഓഫ് പീസി'ലേക്ക് ഇസ്രയേലും