സൗദിയിലെ കേന്ദ്രങ്ങളിൽ വീണ്ടും ഹൂത്തി ആക്രമണം; വിമാനത്താവളങ്ങളും അരാംകൊയും ലക്ഷ്യമിട്ടു; ഇറാന്റെ ഭീഷണി അവസാനിപ്പിക്കുമെന്ന് നെതന്യാഹു

Published : Oct 19, 2026, 11:57 PM IST
saudi

Synopsis

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്കും അരാംകൊ എണ്ണ കേന്ദ്രത്തിനും നേരെ ഹൂത്തി വിമതർ വീണ്ടും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി.

റിയാദ് : സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി വിമതർ വീണ്ടും ശക്തമായ ആക്രമണം നടത്തിയതായി അവകാശപ്പെട്ടു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, യാംബുവിലെ അരാംകൊ എണ്ണ സംസ്കരണ കേന്ദ്രം, അബഹ അന്താരാഷ്ട്ര വിമാനത്താവളം, സൗദി നാവിക ദൗത്യ സേനയുടെ താവളങ്ങൾ എന്നിവയ്ക്ക് നേരെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയെന്നാണ് ഹൂത്തികൾ അവകാശപ്പെട്ടത്.

ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ഹൂത്തികൾ വാദിക്കുന്നു. എന്നാൽ ആക്രമണങ്ങളിൽ ചിലത് വ്യോമസേന തടഞ്ഞതായി സൗദി സഖ്യസേന അറിയിച്ചു. തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും വ്യോമഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഹൂത്തി താവളങ്ങൾക്ക് നേരെ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. വിവിധ മേഖലകളിൽ നടന്ന ശക്തമായ ഏറ്റുമുട്ടലുകളിൽ 558 ഹൂത്തി വിമതരെ വധിച്ചതായി യെമൻ ഔദ്യോഗിക സേന അവകാശപ്പെട്ടു. വിമതരുടെ നിരവധി സൈനിക കേന്ദ്രങ്ങളും മിസൈൽ ലോഞ്ചറുകളും തകർത്തതായും സേന വ്യക്തമാക്കി.

മേഖലയിലെ സംഘർഷം കടുക്കുന്നതിനിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ടെലിഫോൺ സംഭാഷണം നടത്തി. സംഭാഷണത്തിന് ശേഷം, ഇറാന്റെയും അവരുടെ പോഷക സംഘടനകളുടെയും ഭീഷണി എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി. ഹൂത്തികൾക്ക് പിന്നിൽ ഇറാനാണെന്നും, മേഖലയുടെ സുരക്ഷ തകർക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്നും ഇസ്രായേലും യു.എസും മുന്നറിയിപ്പ് നൽകി. ഗൾഫ് മേഖലയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കും വിമാനത്താവളങ്ങൾക്കും നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബം​ഗ്ലാദേശ് മുൻ വ്യോമസേന മേധാവി ഖത്തറിൽ അറസ്റ്റിൽ
പുതിയ സൈനിക സഖ്യം രൂപീകരിക്കാൻ ഒരുങ്ങി ഖത്തർ, ലോകത്തെ ഊർജ പ്രതിസന്ധി കടുക്കുമെന്ന് മുന്നറിയിപ്പുമായി ഉപപ്രധാനമന്ത്രി