തുർക്കിയിലെ 12 നില കെട്ടിടത്തിൽ വൻ തീപിടിത്തം; മരണ സംഖ്യ 66 ആയി, പരിക്കുകളോടെ നിരവധി പേർ

Published : Jan 21, 2025, 08:44 PM ISTUpdated : Jan 21, 2025, 08:47 PM IST
തുർക്കിയിലെ 12 നില കെട്ടിടത്തിൽ വൻ തീപിടിത്തം; മരണ സംഖ്യ 66 ആയി, പരിക്കുകളോടെ നിരവധി പേർ

Synopsis

മരണ സംഖ്യ ഇത് വരെ 66 ആയി. നിരവധി പേർ സാരമായ പരിക്കുകളോടെ കഴിയുകയാണ്.

ഇസ്താംബൂള്‍: തുർക്കിയിലെ അങ്കാരയ്ക്കടുത്തുള്ള റിസോർട്ടിൽ വൻ തീപിടിത്തം. കര്‍ത്താല്‍കായയിലെ സ്‌കി റിസോര്‍ട്ടിലാണ് തീപ്പിടിത്തമുണ്ടായത്. മരണ സംഖ്യ ഇത് വരെ 66 ആയി. നിരവധി പേർ സാരമായ പരിക്കുകളോടെ കഴിയുകയാണ്. ബഹുനില കെട്ടിടത്തിലെ ​ഗ്രാന്റ് കർത്താൽ എന്ന ഹോട്ടലിൽ നിന്നാണ് തീ പടർന്നു തുടങ്ങിയത്. 12-ാം നിലയിലാണ് ഈ ഹോട്ടൽ പ്രവർത്തിക്കുന്നത്. എന്നാൽ തീ പെട്ടെന്ന് മറ്റു നിലകളിലേക്കും പടർന്നു പിടിയ്ക്കുകയായിരുന്നു. 

സംഭവസമയത്ത് 234 അതിഥികളാണ് ഹോട്ടലിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. തീപിടിത്തമുണ്ടായതിന് പിന്നാലെ അതിഥികൾ കയറുപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ നിന്ന് രക്ഷപ്പെടാനായി ചിലർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനിടെ വീഴ്ച്ചയിലും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ സമയം തീ പിടിത്തത്തിനു കാരണം എന്താണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. 

മരിച്ചവരുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ ഭയപ്പെടുന്നു. കെട്ടിടം തകരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.തീപിടിത്തമുണ്ടായപ്പോൾ ഹോട്ടലിൽ ഫയർ അലാറം മുഴങ്ങിയില്ലെന്നും സ്മോക്ക് ഡിറ്റക്ടറുകൾ പ്രവർത്തിച്ചില്ലെന്നും ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടവർ ഫറഞ്ഞു. ‌

അഗ്നിബാധയിൽ ജീവൻ നഷ്ടപ്പെട്ട ആളുകൾക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്ന് പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ എക്‌സിൽ പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ ആറ് പ്രോസിക്യൂട്ടർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് നീതിന്യായ മന്ത്രി യിൽമാസ് ടുങ്ക് പറഞ്ഞു. തീ പിടിത്തവുമായാ ബന്ധപ്പെട്ട് ഒഴിപ്പിച്ചവരെ സമീപത്തെ ഹോട്ടലുകളിൽ പുനരധിവസിപ്പിച്ചു.

ലോകാരോഗ്യ സംഘടനയിൽ ഇനി അമേരിക്ക ഇല്ല, എല്ലാ സഹായവും അവസാനിപ്പിച്ച് ട്രംപ്; പാരീസ് ഉടമ്പടിയിൽ നിന്നും പിന്മാറി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കും'; പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്