ഉദര ശസ്ത്രക്രിയ പൂര്‍ണം, പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

Published : Jun 10, 2023, 02:55 PM ISTUpdated : Jun 10, 2023, 02:57 PM IST
ഉദര ശസ്ത്രക്രിയ പൂര്‍ണം, പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

Synopsis

കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച പ്രാര്‍ത്ഥനകള്‍ക്കു സ്നേഹാന്വേഷണങ്ങള്‍ക്കും നന്ദി അറിയിച്ച ശേഷമാണ് മാര്‍പ്പാപ്പയുടെ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടത്.

വത്തിക്കാന്‍: പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഉദരഭാഗത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് ആദ്യമായാണ് മാര്‍പ്പാപ്പ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച പ്രാര്‍ത്ഥനകള്‍ക്കു സ്നേഹാന്വേഷണങ്ങള്‍ക്കും നന്ദി അറിയിച്ച ശേഷമാണ് മാര്‍പ്പാപ്പയുടെ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടത്.

വിവിധ പീഡകള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്നെയും ഓര്‍ക്കണം. റോമിലെ ജെമെലി ഹോസ്പിറ്റലില്‍ ബുധനാഴ്ചയാണ് മാര്‍പ്പാപ്പയുടെ ഉദര ശസ്ത്രക്രിയ കഴിഞ്ഞത്.

മാര്‍പ്പാപ്പയുടെ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് വത്തിക്കാന്‍ വക്താവ് വിശദമാക്കുന്നത്. മാര്‍പ്പാപ്പ സാധാരണ നിലയിലേക്ക് എത്തുന്നതായി വത്തിക്കാന്‍ വക്താവ് മറ്റിയോ ബര്‍ണി വിശദമാക്കിയത്. ദ്രവ രൂപത്തിലുള്ള ഭക്ഷണമാണ് മാര്‍പ്പാപ്പയ്ക്ക് നല്‍കുന്നത്. 

ശ്വാസകോശത്തിലെ അണുബാധ; ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയുള്ളത് കൊണ്ടാണ് കാനഡ ജീവിച്ചു പോകുന്നതെന്ന് ട്രംപ്, തിരിച്ചടിച്ച് മാർക്ക് കാർണി; 'ഞങ്ങൾ മുന്നേറുന്നത് കാനഡക്കാരായതു കൊണ്ട്'
ചേരാതെ ഇന്ത്യ, മുഖം തിരിച്ച് ചൈനയും റഷ്യയും, അം​ഗത്വമെടുത്തത് 19 രാജ്യങ്ങൾ; ബോർഡ് ഓഫ് പീസ് നിലവിൽ വന്നെന്ന് വൈറ്റ് ഹൗസിന്റെ അറിയിപ്പ്