'ഞാൻ മരിച്ചു, പക്ഷെ...', കത്തിക്കയറിയ പ്രചാരണങ്ങൾക്കിടെ നെതന്യാഹുവിന്റെ പുതിയ വീഡിയോ, വിരലുകൾ എണ്ണിക്കോ എന്ന് പരിഹാസം

Published : Mar 15, 2026, 10:04 PM IST
Israeli PM Benjamin Netanyahu showing his fingers to the camera in a cafe to debunk AI-generated video rumors

Synopsis

താൻ കൊല്ലപ്പെട്ടുവെന്ന ഇറാന്റെയും സോഷ്യൽ മീഡിയയുടെയും പ്രചാരണങ്ങൾക്ക്, ഒരു കഫേയിൽ കോഫി ഓർഡർ ചെയ്യുന്ന വീഡിയോ പങ്കുവെച്ച് മറുപടി നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എഐ നിർമ്മിത വീഡിയോ എന്ന ആരോപണങ്ങളെ പരിഹസിച്ച അദ്ദേഹം, ഇറാനെതിരായ ആക്രമണങ്ങൾ തുടരുമെന്നും പൗരന്മാർ സുരക്ഷിതരായിരിക്കണമെന്നും അഭ്യർത്ഥിച്ചു.

ടെൽ അവീവ്: താൻ കൊല്ലപ്പെട്ടുവെന്ന ഇറാന്റെയും സോഷ്യൽ മീഡിയയുടെയും പ്രചാരണങ്ങൾക്ക് ചുട്ടമറുപടിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒരു കഫേയിൽ കോഫി ഓർഡർ ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് താൻ സുരക്ഷിതനാണെന്ന് അദ്ദേഹം ലോകത്തെ അറിയിച്ചത്. ഞാൻ മരിച്ചത്... എന്നും കോഫിക്ക് വേണ്ടിയാണ് എന്ന് ഹീബ്രു ഭാഷയിലെ ഒരു ശൈലി ഉപയോഗിച്ച് അദ്ദേഹം തമാശയായി പറഞ്ഞു.

നെതന്യാഹുവിന്റെ മുൻപത്തെ വീഡിയോയിൽ ഒരു കൈയ്യിൽ ആറ് വിരലുകൾ കണ്ടെന്നും അത് എഐ നിർമ്മിതമാണെന്നുമുള്ള പ്രചാരണത്തിന് അദ്ദേഹം മറുപടി നൽകി. ക്യാമറയ്ക്ക് മുന്നിൽ രണ്ട് കൈകളും ഉയർത്തിക്കാട്ടി "നിങ്ങൾക്ക് എന്റെ വിരലുകൾ എണ്ണണോ? ദാ നോക്കൂ... എല്ലാം കൃത്യമാണ്," എന്ന് അദ്ദേഹം പരിഹസിച്ചു. നിങ്ങളുടെ ആത്മവിശ്വാസം എനിക്കും ഐഡിഎഫിനും മൊസാദിനും കരുത്ത് നൽകുന്നു. ഇറാനെതിരെ ഞങ്ങൾ ഇന്നും ശക്തമായ ആക്രമണങ്ങൾ തുടരുകയാണ്. ചില കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല, എന്ന് അദ്ദേഹം പറഞ്ഞു. ശത്രുക്കളുടെ ആക്രമണമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങൾക്ക് സമീപം തുടരണമെന്നും അദ്ദേഹം ഇസ്രായേൽ പൗരന്മാരോട് അഭ്യർത്ഥിച്ചു.

അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതോടെയാണ് ഈ യുദ്ധം തുടങ്ങിയത്. ഇതിനകം ഇറാന്റെ 15,000 ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്തിയതായി പെന്റഗൺ അറിയിച്ചു. 2,000-ത്തിലധികം ആളുകൾ ഇതുവരെ കൊല്ലപ്പെട്ടു. ഇതിനിടയിലാണ് നെതന്യാഹുവിനെ പിന്തുടർന്ന് വധിക്കുമെന്ന് ഇറാൻ വിപ്ലവ ഗാർഡ് ഭീഷണി മുഴക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിലക്കയറ്റത്തിനെതിരെ കർശന നടപടി; മിന്നൽ പരിശോധനയിൽ 51 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിയുമായി കുവൈത്ത് അധികൃതർ
നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ ഞെട്ടിക്കുന്ന പ്രസ്താവനയുമായി ഇറാൻ, 'നെതന്യാഹു ജീവനോടെയുണ്ടെങ്കിൽ അയാളെ ഞങ്ങൾ കൊല്ലും'