ഇംഷ റഹ്മാന്റെ സ്വകാര്യ വീഡിയോ ചോർന്നു, പിന്നാലെ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പാക് ഇൻഫ്ലുവൻസർ

Published : Nov 13, 2024, 02:24 PM IST
ഇംഷ റഹ്മാന്റെ സ്വകാര്യ വീഡിയോ ചോർന്നു, പിന്നാലെ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പാക് ഇൻഫ്ലുവൻസർ

Synopsis

സംഭവം വിവാദമായതോടെ മിനാഹിൽ ഇൻസ്റ്റാഗ്രാമിൽ നിന്ന് രാജിവെച്ചിരുന്നു. ഇംഷയുടെ സ്വകാര്യ വീഡിയോയിൽ നിന്നുള്ള നിരവധി സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

ലാഹോർ: തൻ്റെ സ്വകാര്യ വീഡിയോ വൈറലായതിനെ തുടർന്ന് പാകിസ്ഥാൻ ടിക് ടോക്ക് താരം ഇംഷ റഹ്മാൻ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. സ്വകാര്യ വീഡിയോകൾ മനഃപൂർവ്വം പരസ്യമാക്കിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് കടുത്ത വിമർശനം നേരിട്ടതോടെയാണ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തത്. അടുത്തിടെ മറ്റൊരു സോഷ്യൽമീഡിയ താരം മിനാഹിൽ മാലിക്കിന്റെ സ്വകാര്യ വീഡിയോയും ചോർന്നിരുന്നു.

സംഭവം വിവാദമായതോടെ മിനാഹിൽ ഇൻസ്റ്റാഗ്രാമിൽ നിന്ന് രാജിവെച്ചിരുന്നു. ഇംഷയുടെ സ്വകാര്യ വീഡിയോയിൽ നിന്നുള്ള നിരവധി സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അതിശയമെന്നാണ് ഇംഷ സംഭവത്തെ വിശേഷിപ്പിച്ചത്. വീഡിയോ വൈറലായതോടെ തന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് അവർ അറിയിച്ചു. പാകിസ്ഥാനിൽ വളരെ പ്രശസ്തയായ ഇൻഫ്ലുവൻസറാണ് ഇംഷ. ആകർഷകവും രസകരവുമായ ഉള്ളടക്കിത്തിന് പേരുകേട്ടതാണ് ഇംഷയുടെ അക്കൗണ്ട്.  ലാഹോർ സ്വദേശിയാണ് ഇംഷ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ചു, ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശന നടപടി, 313 പേർ അറസ്റ്റിൽ
പശ്ചിമേഷ്യൻ സംഘർഷം ബാധിച്ചു തുടങ്ങി, ക്രൂഡ് ഓയിൽ തിളയ്ക്കുന്നു, വില ബാരലിന് 120 ഡോളർ, വിതരണം മന്ദ​ഗതിയിൽ