യുഎന്നില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കണം; പിന്തുണയുമായി ഫ്രാന്‍സ്

By Web TeamFirst Published May 7, 2019, 7:31 PM IST
Highlights

ഇന്ത്യയ്ക്കൊപ്പം ജര്‍മ്മനി ബ്രസീല്‍, ജപ്പാന്‍ തുടങ്ങിയ ജി 4 രാജ്യങ്ങളും സ്ഥിരാംഗത്വത്തിന് അര്‍ഹരാണെന്നും ഫ്രാന്‍സ്

പാരിസ്: ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യയ്ക്ക് ഫ്രാന്‍സിന്‍റെ പിന്തുണ. ഇന്ത്യ സ്ഥിരാംഗത്വത്തിന് അര്‍ഹരാണെന്ന് ഫ്രാന്‍സ് വ്യക്തമാക്കി. ഇന്ത്യയ്ക്കൊപ്പം ജര്‍മ്മനി, ബ്രസീല്‍, ജപ്പാന്‍ തുടങ്ങിയ ജി 4 രാജ്യങ്ങളും സ്ഥിരാംഗത്വത്തിന് അര്‍ഹരാണെന്ന് ഫ്രാന്‍സ് യുഎന്നില്‍ വ്യക്തമാക്കി. 

ഈ രാജ്യങ്ങള്‍കൂടി അംഗങ്ങളാകുന്നത് യുഎന്നിനെ കൂടുതല്‍ ശക്തമാക്കുമെന്നും ലോകത്തിന്‍റെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ഫ്രാന്‍സിന്‍റെ യുഎന്‍ പ്രതിനിധി വ്യക്തമാക്കി. രക്ഷാസമിതി വികസിപ്പിച്ച് സ്ഥിരംഗത്വം നേടുന്നതിന് വേണ്ടി ശ്രമിക്കുന്ന നാല്  രാജ്യങ്ങളാണ് ഇന്ത്യ, ജര്‍മ്മനി, ബ്രസീല്‍, ജപ്പാന്‍ എന്നിവര്‍. 

ഫ്രാന്‍സും ജര്‍മ്മനിയും ഒരേ നയങ്ങളുള്ള രാജ്യങ്ങളായതിനാലാണ് സ്ഥിരാംഗത്വത്തിന് വേണ്ടി ജര്‍മ്മനിയെ ഫ്രാന്‍സ് പിന്തുണയ്ക്കുന്നത്. ലോകത്തിന്‍റെ കൃത്യമായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് രക്ഷാസമിതി വികസിപ്പിക്കണമെന്നും അംഗങ്ങളുടെ എണ്ണം കൂട്ടണമെന്നും നേരത്തെയും ഫ്രാന്‍സ് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ രക്ഷാസമിതിയില്‍ അഞ്ച് സ്ഥിരംഗരാജ്യങ്ങളാണ് ഉള്ളത്. ഫ്രാന്‍സ്, യു.എസ്.എ, ചൈന, റഷ്യ, യു.കെ എന്നിവരാണ് രക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങള്‍. 
 

click me!