
ബെയ്റൂത്ത്: സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് ബെയ്റൂത്തിലെ ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്. ലെബനാനിലുള്ളവർ ജാഗ്രത പാലിക്കുകയും യാത്രകൾ പരിമിതപ്പെടുത്തുകയും വേണം. ഇന്ത്യൻ എംബസിയുമായി സമ്പർക്കത്തിലായിരിക്കണമെന്നും എംബസി അറിയിച്ചു.
അടുത്തിടെ രാജ്യത്തുണ്ടായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകുന്നതെന്ന് എംബസി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ലെബനനിലുള്ള ഇന്ത്യക്കാർക്ക് സഹായത്തിനായി cons.beirut@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ അല്ലെങ്കിൽ 96176860128 എന്ന ഫോൺ നമ്പറിലോ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം.
ഗോലാൻ കുന്നുകളിൽ ഉണ്ടായ റോക്കറ്റ് ആക്രമണത്തിന് 12 കുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് തുടക്കമായത്. ഹിസ്ബുല്ലയാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ഇതിന് തിരിച്ചടിയെന്നോണം ചൊവ്വാഴ്ച ഇസ്രയേൽ ദക്ഷിണ ലബനനിൽ വ്യോമാക്രമണം നടത്തുകയും ചെയ്തു. ഈ ആക്രമണത്തിൽ ഹിസ്ബുല്ല നേതാവ് ഫുആദ് ശുക്റിനെ കൊലപ്പെടുത്തിയതായാണ് ഇസ്രയേൽ സേനയുടെ അവകാശവാദം. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴാം തീയ്യതി ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണത്തിന് ശേഷം ഫുആദിന്റെ നേതൃത്വത്തിൽ ഇസ്രയേലിനെതിരെ നിരന്തരം ആക്രമണങ്ങളുണ്ടായിരുന്നതായും ഇസ്രയേൽ പ്രതിരോധ സേന ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam