'പാംങ്ഗോഗ് താഴ്‍വരയില്‍ നിന്നും സൈനികരെ പിന്‍വലിക്കും'; ഇന്ത്യ-ചൈന ധാരണയെന്ന് വാര്‍ത്താ ഏജന്‍സി

By Web TeamFirst Published Nov 11, 2020, 3:32 PM IST
Highlights

ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച് ധാരണയിലെത്തിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് ഘട്ടങ്ങളിലായി ആയിരിക്കും സൈനികരെ പിന്‍വലിക്കുക. 

ദില്ലി: പാംങ്ഗോഗ് താഴ്‍വരയില്‍ നിന്നും സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ- ചൈന ധാരണ. ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച് ധാരണയിലെത്തിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് ഘട്ടങ്ങളിലായി ആയിരിക്കും സൈനികരെ പിന്‍വലിക്കുക. 

അതേസമയം ഇന്ത്യ അതിർത്തിയിലെ ദോക് ലാ മേഖലയിൽ ചൈന തുരങ്കപാത നിർമ്മിക്കുന്നതായി റിപ്പോർട്ടുണ്ട്. ഏത് കാലാവസ്ഥയിലും യാത്രയ്ക്ക് സൗകര്യമൊരുക്കാനാണ് തുരങ്കപാത നിർമ്മാണം. ഉപഗ്രഹ ദൃശ്യങ്ങളിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

മെറുഗ് ലാ പാസിലൂടെ ദോക് ലാമിൽ എത്തുന്നതിനായി ചൈന തുരങ്കപാത നിർമിക്കുന്നതായുള്ള ഉപഗ്രഹദൃശ്യങ്ങൾ  2019ൽ പുറത്തുവന്നിരുന്നു. ടണലിന്‍റെ നീളം 500 മീറ്റർ കൂട്ടിയതായുള്ള ദൃശ്യങ്ങൾ കഴിഞ്ഞമാസം പുറത്തുവന്നു. മഞ്ഞുകാലത്തും അതിർത്തിയിലേക്കുള്ള യാത്ര സുഗമമാക്കുകയാണ് തുരങ്കപാത നിർമാണത്തിലൂടെ ചൈനയുടെ ലക്ഷ്യമെന്നാണ് സൂചന. അതിർത്തി സംഘർഷം തുടരുന്നതിനിടെയാണ് ചൈനീസ് നീക്കം.

click me!