പഹൽഗാമിനെക്കുറിച്ച് ഒരു വാക്ക് പോലുമില്ല, ചൈന-പാക് അഡ്ജസ്റ്റ്മെന്‍റിന് ഇന്ത്യയുടെ പ്രഹരം, ഷാങ്ഹായ് സഹകരണ യോഗത്തിൽ സംയുക്ത പ്രസ്താവനയില്ല

Published : Jun 26, 2025, 07:18 PM IST
Shanghai Cooperation Organization

Synopsis

ലോകം ചര്‍ച്ച ചെയ്ത പഹല്‍ഗാം ആക്രമണവും, തുടര്‍ന്നുളള ഓപ്പറേഷന്‍ സിന്ധൂര്‍ നടപടിയും പരാമര്‍ശിക്കാത്തതില്‍ കടുത്ത അതൃപ്ചതി അറിയിച്ചുകൊണ്ട് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗാണ് പ്രമേയത്തില്‍ ഒപ്പ് വയ്ക്കില്ലെന്ന് വ്യക്തമാക്കിയത്

ബെയ്ജിംഗ്: ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഷാങ്ഹായ് സഹകരണ സംഘടന യോഗത്തില്‍ സംയുക്ത പ്രസ്താവന വേണ്ടെന്ന് വച്ചു. തീവ്രവാദത്തിനെതിരായ പ്രമേയത്തില്‍ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യ ഒപ്പ് വയ്ക്കാത്തതതിനാലാണ് നീക്കം പാളിയത്. ലോകം ചര്‍ച്ച ചെയ്ത പഹല്‍ഗാം ആക്രമണവും, തുടര്‍ന്നുളള ഓപ്പറേഷന്‍ സിന്ധൂര്‍ നടപടിയും പരാമര്‍ശിക്കാത്തതില്‍ കടുത്ത അതൃപ്ചതി അറിയിച്ചുകൊണ്ട് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗാണ് പ്രമേയത്തില്‍ ഒപ്പ് വയ്ക്കില്ലെന്ന് വ്യക്തമാക്കിയത്.

പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരക്കുള്ള തക്കമറുപടിയായിരുന്നു ഓപ്പറേഷന്‍ സിന്ധൂറെന്ന് യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ഭീകരത തുടർന്നാൽ ഒരു മടിയും കൂടാതെ അത്തരം കേന്ദ്രങ്ങള്‍ ഇനിയും തകര്‍ക്കുമെന്നും പാക് പ്രതിരോധമന്ത്രിയുടെ സാന്നിധ്യത്തില്‍ രാജ് നാഥ് സിംഗ് വ്യക്തമാക്കി. പാകിസ്ഥാനും, ചൈനയും തമ്മിലുള്ള ധാരണയിലാണ് പ്രമേയത്തില്‍ പഹല്‍ഗാം ഒഴിവാക്കിയതെന്നാണ് സൂചന.

വിശദവിവരങ്ങൾ ഇങ്ങനെ

ചൈനയിലെ ചിംഗ്ഡോയില്‍ ഷാങ്ഹായ് സഹകരണ സംഘടനയിലെ പ്രതിരോധമന്ത്രിമാരുടെ യോഗത്തില്‍ തീവ്രവാദം, പ്രാദേശിക സുരക്ഷ തുടങ്ങിയ വിഷയങ്ങളിലെ ചര്‍ച്ചക്ക് പിന്നാലെയാണ് പ്രമേയം കൊണ്ടുവന്നത്. പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ച് ഒരു വരി പരമാര്‍ശം പോലുമില്ലാത്ത പ്രമേയത്തില്‍ ബലൂചിസ്ഥാനിലെ ഭീകരാക്രമണമടക്കം വിശദീകരിച്ചിട്ടുണ്ട്. ലോകം ചര്‍ച്ച ചെയ്ത പഹല്‍ഗാം ആക്രമണവും, തുടര്‍ന്നുളള ഓപ്പറേഷന്‍ സിന്ധൂര്‍ നടപടിയും പരാമര്‍ശിക്കാത്തതില്‍ കടുത്ത അതൃപ്ചതി യോഗത്തില്‍ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് അറിയിച്ചു. പ്രമേയത്തില്‍ ഒപ്പ് വയ്ക്കില്ലെന്ന് രാജ് നാഥ് സിംഗ് നിലപാടെടുത്തു. തുടര്‍ന്ന് പ്രമേയം വേണ്ടെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരക്കുള്ള തക്കമറുപടിയായിരുന്നു ഓപ്പറേഷന്‍ സിന്ധൂറെന്ന് യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ഓപ്പറേഷന്‍ സിന്ധൂറോടെ തീവ്രവാദ കേന്ദ്രങ്ങള്‍ അരക്ഷിതമായി. ഒരു മടിയും കൂടാതെ അത്തരം കേന്ദ്രങ്ങള്‍ ഇനിയും തകര്‍ക്കുമെന്നും പാക് പ്രതിരോധമന്ത്രിയുടെ സാന്നിധ്യത്തില്‍ രാജ് നാഥ് സിംഗ് വ്യക്തമാക്കി.

യോഗത്തില്‍ സമവായമുണ്ടായില്ലെന്ന് വിദേശകാര്യ മന്ത്രാലയം പിന്നീട് വിശദീകരിക്കുകയായിരുന്നു. പാകിസ്ഥാനും, ചൈനയും തമ്മിലുള്ള ധാരണയിലാണ് പ്രമേയത്തില്‍ പഹല്‍ഗാം ഒഴിവാക്കി, ബലൂചിസ്ഥാന്‍ ഉള്‍പ്പെടുത്തിയതെന്നാണ് സൂചന. ഇന്ത്യ എതിര്‍ത്തതോടെ നീക്കം പാളി. ഇന്ത്യ - ചൈന സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ചെനയിലെത്തിയത്. യോഗത്തിന് മുന്‍പ് പാകിസ്ഥാന്‍, ചൈനയടക്കം രാജ്യങ്ങളുടെ പ്രതിനിധികളുമായി രാജ് നാഥ് സിംഗ് ഫോട്ടോക്ക് പോസ് ചെയ്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം