ഇറാൻ വ്യോമാതിർത്തി വഴിയുള്ള വിമാന സർവ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

By Web TeamFirst Published Jun 23, 2019, 8:28 AM IST
Highlights

അമേരിക്കയുടെ ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ രാജ്യം സുസജ്ജമാണെന്ന് ഇറാന്‍ പ്രസ്താവിച്ചു. 

ടെഹ്റാന്‍:  ഇറാൻ വ്യോമാതിർത്തി വഴിയുള്ള എല്ലാ വിമാനസർവ്വീസുകള്‍ ഇന്ത്യ റദ്ദാക്കി. അന്തർദേശീയ വ്യോമ മേഖലയിൽ പറന്ന അമേരിക്കൻ ഡ്രോണിനെ ഇറാൻ വെടിവച്ചിട്ടതിന് പിന്നാലെയാണ് ഇറാന്‍റെ വ്യോമ പാത വഴിയുള്ള സർവ്വീസുകൾ ഒഴിവാക്കാൻ ഇന്ത്യ തീരുമാനിച്ചത്. അതേ സമയം ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയാണ് എന്നാണ് സൂചന.

അമേരിക്കയുടെ ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ രാജ്യം സുസജ്ജമാണെന്ന് ഇറാന്‍ പ്രസ്താവിച്ചു. യുദ്ധമുണ്ടായാല്‍ ഇറാനെ തുടച്ച് നീക്കുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ഇറാന്‍ വിദേശകാര്യ വക്താവ് ഇക്കാര്യമറിച്ചത്. കഴിഞ്ഞ ദിവസം തങ്ങളുടെ വ്യോമാര്‍ത്തിയിലേക്ക് കടന്ന അമേരിക്കന്‍ ചാര ഡ്രോണിനെ ഇറാന്‍ വെടിവെച്ചിട്ടതിന് പിന്നാലെയാണ് അമേരിക്ക – ഇറാന്‍ സംഘര്‍ഷം ഏറെ രൂക്ഷമായത്.

രാജ്യത്തിന്‍റെ അതിര്‍ത്തിയിലേക്ക് യാതൊരു കടന്നുകയറ്റവും അനുവദിക്കില്ലെന്ന അവകാശപ്പെട്ട ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൂസവി, അമേരിക്കയുടെ ഭീഷണി നേരിട്ടാണ് ഇറാന്‍ സുജ്ജമാണെന്നും വ്യക്തമാക്കി.  കഴിഞ്ഞ വ്യാഴായ്ച്ച തങ്ങളുടെ വ്യോമാര്‍ത്തി ലംഘിച്ച അമേരിക്കന്‍ ചാര ഡ്രോണിനെ ഇറാന്‍ വെടിവച്ചിട്ടതിനെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം യുദ്ധവക്കോളമെത്തിയത്. 

ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരമായി വെള്ളിയാഴ്ച പുലര്‍ച്ചയോടെ തന്നെ ഇറാനെ ആക്രമിക്കാന്‍ അമേരിക്ക പദ്ധതിയിട്ടിരുന്നു. എന്നാല്‍ വൈറ്റ്‌ഹൌസില്‍ നടന്ന നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ആക്രമണം നടക്കേണ്ടതിന്റെ പത്ത് മിനിറ്റ് മുമ്പ് താന്‍ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി. തുടര്‍ന്നാണ് അമേരിക്ക ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ യുദ്ധമുണ്ടായാല്‍ ഇറാനെ തുടച്ചുനീക്കുമെന്ന ഭീഷണിയുമായി പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയത്.

click me!