ബുള്ളറ്റുകൾ തുളച്ചിട്ട കാറിനുള്ളിൽ ജീവനോട് മല്ലിട്ട് കിടന്നു, ഏവര്‍ക്കും പ്രിയങ്കരൻ, ആ‍‍രാണ് ആദിത്യയെ കൊന്നത്

Published : Nov 24, 2023, 10:44 AM IST
ബുള്ളറ്റുകൾ തുളച്ചിട്ട കാറിനുള്ളിൽ ജീവനോട് മല്ലിട്ട് കിടന്നു, ഏവര്‍ക്കും പ്രിയങ്കരൻ, ആ‍‍രാണ് ആദിത്യയെ കൊന്നത്

Synopsis

സിന്ദഗി യാദോൻ കി ഗുല്ലക് ഹേ-ഓർമ്മകളുടെ ഒരു ശേഖരമാണ് ആണ് ജീവിതം ഇത് ആദിത്യ അദ്‌ലാഖ ഇടയ്ക്ക് പറയുമായിരുന്നു. 

ദില്ലി: സിന്ദഗി യാദോൻ കി ഗുല്ലക് ഹേ-ഓർമ്മകളുടെ ഒരു ശേഖരമാണ് ആണ് ജീവിതം ഇത് ആദിത്യ അദ്‌ലാഖ ഇടയ്ക്ക് പറയുമായിരുന്നു. അങ്ങനെ ഓര്‍മകളെ കൂമ്പാരമാക്കാൻ കൊതിച്ചിരിക്കുമ്പോൾ 26-ാം വയസിൽ എല്ലാം വിട്ട് പോകേണ്ടിവരുമെന്ന് ഒരിക്കലും ആദിത്യ കരുതിക്കാണില്ല. തന്റെ ജീവിതം ഇത്ര വേഗം കുടുംബത്തിനും സുഹൃത്തുക്കൾക്കും അധ്യാപകർക്കും ഒരു ഓർമ്മ മാത്രമായി മാറുമെന്ന് അവൻ അറിഞ്ഞില്ല. യുഎസിലെ ഒഹായോയിലെ യൂണിവേഴ്സിറ്റി ഓഫ് സിൻസിനാറ്റി കോളേജ് ഓഫ് മെഡിസിനിൽ നാലാം വർഷ വിദ്യാ‍ര്‍ത്ഥിയായിരുന്ന ആദിത്യയ്ക്കാണ് നവംബർ 9-നാണ് കാറിൽ വച്ച് വെടിയേറ്റത്. രണ്ട് ദിവസത്തിന് ശേഷമാണ് അവൻ മരണത്തിന് കീഴടങ്ങിയത്. രാംജാസ് കോളേജിലെയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെയും മുൻ വിദ്യാർത്ഥിയായിരുന്നു. 

ബുള്ളറ്റുകൾ തുള വീഴ്ത്തിയ കാറിനെ കുറിച്ച് അതുവഴി കടന്നുപോയ വാഹനത്തിലെ ഡ്രൈവ‍ര്‍മാരാണ് പൊലീസിനെ അറിയിച്ചത്. ഒരു മതിലിൽ ഇടിച്ചുനിന്ന കാറിനുള്ളിൽ വെടിയേറ്റ നിലയിൽ ഒരാളെ കണ്ടെത്തിയെന്ന് എമ‍ര്‍ജൻസി നമ്പറിൽ പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ആദിത്യനെ കണ്ടെത്തിയതായി സിൻസിനാറ്റി പൊലീസിലെ ലെഫ്റ്റനന്റ് ജോനാഥൻ കണ്ണിംഗ്ഹാം സ്ഥിരീകരിച്ചു. പ്രേദശത്ത് രാവിലെ 6.20- ഓടെ പ്രദേശത്ത് വെടിവെപ്പുണ്ടായതായി ഗൺഫയര്‍ ലൊക്കേറ്റ‍ര്‍ സേവനമായ ഷോട്സ്പോട്ടര്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

എന്തിനാണ്? ആരാണ് ആദിത്യയെ കൊലപ്പെടുത്തിയത്. ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു അവൻ.  യൂണിവേഴ്‌സിറ്റി ഓഫ് സിൻസിനാറ്റി കോളേജ് ഓഫ് മെഡിസിൻ ഡീൻ ആൻഡ്രൂ ഫിലാക്കിന്റെ വാക്കുകളിൽ അത് വ്യക്തമായിരുന്നു. ഇന്ന്, അദ്ദേഹത്തിന്റെ  ദാരുണമായ മരണത്തെക്കുറിച്ചുള്ള വാർത്തകൾ കണ്ടു.  അദ്ദേഹം വളരെ സ്നേഹമുള്ളവായിരുന്നു, അത്യധികം ദയയും നർമ്മബോധവും ഉള്ളവനും ബുദ്ധിമാനുമായിരുന്നു. ഏറെ ഗുണകരമായിരുന്ന ഒരു ഗവേഷണമായിരുന്നു അവന്റേതെന്നു ആൻഡ്രൂ ഓര്‍മിച്ചു.

ദില്ലി യൂണിവേഴ്‌സിറ്റിയിലെ രാംജാസ് കോളേജിൽ നിന്ന് 2018-ൽ സുവോളജിയിൽ ബിരുദവും 2020-ൽ എയിംസിൽ നിന്ന് ഫിസിയോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയ അദ്‌ലാഖ തന്റെ ഗവേഷണത്തിന്റെ ഭാഗമായി സിൻസിനാറ്റിയിലേക്ക് പോവുകയായിരുന്നു. എവിടെയും ആദിത്യയെ കുറിച്ച് മോശം വാക്കുകൾ കേൾക്കാനുണ്ടായിരുന്നില്ല. പഠിച്ചിറങ്ങിയ ഇടങ്ങളിലെല്ലാം അവൻ പ്രിയപ്പെട്ടവനായിരുന്നു. 

ഇസ്രയേലിലേക്ക് ആയുധങ്ങളുടെ കയറ്റുമതി നിർത്തണം; ലോക രാജ്യങ്ങളോട് സൗദി കിരീടാവകാശി

 രാംജാസ് കോളേജിലെ സുവോളജി വിഭാഗം തിങ്കളാഴ്ച അദ്‌ലാഖയുടെ അനുസ്മരണ യോഗം നടത്തിയിരുന്നു. കോളേജിലെ ആക്ടിംഗ് പ്രിൻസിപ്പലും സുവോളജി പ്രൊഫസറുമായ ഹർദീപ് കൗറന്റെ വാക്കുകൾ ഇങ്ങനെ..  ഞാൻ ആദിത്യയെ അവന്റെ അവസാന വർഷത്തിൽ ഇമ്മ്യൂണോളജി പഠിപ്പിച്ചു. അക്കാദമികമായി വളരെ മിടുക്കനായ ഒരു കുട്ടിയാണ് ഞാൻ അവനെ ഓർക്കുന്നു, അവൻ എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കും. അവൻ തന്റെ പഠനത്തിൽ ഏറെ ശ്രദ്ധാലുവായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഏവ‍ര്‍ക്കും പ്രിയപ്പെട്ടവന്റെ വിയോഗത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തരാകാൻ സുഹൃത്തുക്കൾക്കും അധ്യാപര്‍ക്കും ഒന്നും പറ്റുന്നില്ല.  കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതായി അവരെല്ലാം പ്രാര്‍ഥനയോടെ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം