രോഗിയുടെ ബന്ധുവിനോട് ലൈംഗികാതിക്രമം: ഇന്ത്യൻ നഴ്‌സിന് സിങ്കപ്പൂരിൽ 2 വർഷം തടവ് ശിക്ഷ

Published : Oct 25, 2025, 09:10 AM ISTUpdated : Oct 25, 2025, 10:15 AM IST
jail

Synopsis

സിങ്കപ്പൂരിലെ റാഫിൾസ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന എലിപ്പെ ശിവ നാഗു എന്ന ഇന്ത്യൻ നഴ്സിനെ ലൈംഗികാതിക്രമ കേസിൽ കോടതി ശിക്ഷിച്ചു. രോഗിയുടെ ബന്ധുവിനെ പീഡിപ്പിച്ചതിനാണ് രണ്ട് വർഷവും രണ്ട് മാസവും തടവും രണ്ട് ചാട്ടവാറടിയും ശിക്ഷ വിധിച്ചത്.

സിങ്കപ്പൂർ: സിങ്കപ്പൂരിലെ റാഫിൾസ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ നഴ്സിനെ ലൈംഗികാതിക്രമ കേസിൽ കോടതി ശിക്ഷിച്ചു. എലിപ്പെ ശിവ നാഗു എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. രണ്ട് വർഷവും രണ്ട് മാസവും തടവുശിക്ഷയ്ക്ക് പുറമെ,  ചൂരൽ കൊണ്ട് രണ്ട് അടിയുമാണ് ശിക്ഷ. ലൈംഗികാതിക്രമം നടത്തിയെന്ന് സമ്മതിച്ച സാഹചര്യത്തിലാണിത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുത്തശനെ കാണാനെത്തിയ ആളെ അണുവിമുക്തമാക്കാനെന്ന വ്യാജേന ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. നോർത്ത് ബ്രിഡ്‌ജ് റോഡിലെ ആശുപത്രിയിൽ ജൂൺ 18 ന് വൈകിട്ട് ഏഴരയ്ക്കാണ് സംഭവം. മുത്തശനെ കാണാനെത്തിയയാൾ മൂത്രമൊഴിക്കാൻ ശുചിമുറിയിലേക്ക് കയറിയപ്പോൾ പ്രതിയായ നഴ്സും പിന്നാലെ കയറി. പിന്നീട് അണുവിമുക്തമാക്കാനെന്ന പേരിൽ കൈയ്യിൽ സോപ്പ് പതപ്പിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

ജൂൺ 21നാണ് സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്തത്. രണ്ട് ദിവസത്തിന് ശേഷം നഴ്സിനെ അറസ്റ്റ് ചെയ്തു. ആരോപണം ഉയർന്നപ്പോൾ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് സസ്പെൻ്റ് ചെയ്തിരുന്നു. ഇരയുടെ പേരോ, പ്രായമോ അടക്കം യാതൊരു വിവരങ്ങളും കോടതി പുറത്തുവിട്ടിട്ടില്ല.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കുടുംബത്തിൻ്റെ സുരക്ഷ പ്രധാനം'; ന്യൂയോർക് മേയറായ സൊഹ്റാൻ മംദാനി താമസം മാറുന്നു; ജനുവരി ഒന്ന് മുതൽ ഔദ്യോഗിക വസതിയിൽ ജീവിതം
‘ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസ്’; ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത് 2 ആപ്പിളും ഒരു ഹാൻഡ്‌വാഷ് ബോട്ടിലും, സംഭവം ലാഹോറിൽ