ഇന്ത്യന്‍ വംശജയായ 65-കാരിയെ മകന്‍ ലൈംഗിക പീഡനത്തിരയാക്കി കൊന്നു; ക്രൂരത മാതൃദിനത്തിന്‍റെ തലേദിവസം

Published : May 11, 2021, 06:08 PM IST
ഇന്ത്യന്‍ വംശജയായ 65-കാരിയെ മകന്‍ ലൈംഗിക പീഡനത്തിരയാക്കി കൊന്നു; ക്രൂരത മാതൃദിനത്തിന്‍റെ തലേദിവസം

Synopsis

മര്‍ദ്ദനമേറ്റ് അവശയായ മാതാവിനെ യുവാവ് ലൈംഗിക പീഡനത്തിരയാക്കുകയായിരുന്നു. അവശയായ മാതാവ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. 

ന്യൂയോർക്ക്:  അമേരിക്കയില്‍ ഇന്ത്യന്‍ വംശജയെ മകന്‍ ക്രൂരമായി കൊലപ്പെടുത്തി. മാതൃദിനത്തിന്‍റെ തലേന്നാണ് യുഎസിലെ ന്യൂയോർക്കിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ  65 വയസ്സുള്ള അമ്മയെ 28-കാരനായ മകന്‍ കൊലപ്പെടുത്തിയത്. മര്‍ദ്ദിച്ചവശയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച ശേഷമാണ് മകന്‍ സ്വന്തം അമ്മയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകനെതിരെ  കൊലക്കുറ്റത്തിനും ലൈംഗികാതിക്രമത്തിനും കേസെടുത്തു.

കഴിഞ്ഞ ശനിയാഴ്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നിലൂടെയെത്തി അമ്മയെ ശ്വാസം മുട്ടിച്ച് അവശനാക്കിയ ശേഷം ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് അവശയായ മാതാവിനെ യുവാവ് ലൈംഗിക പീഡനത്തിരയാക്കുകയായിരുന്നു. അവശയായ മാതാവ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം ചോരയില്‍ കുളിച്ച വസ്ത്രങ്ങളുമായി വീടുവിട്ടിറങ്ങിയ യുവാവ് തന്നെയാണ് കൊലപാതക വിവരം പുറത്തറിയിക്കുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.

ഇതിനിടെ വീട്ടിലെത്തിയ പ്രതിയുടെ സഹോദരി ബേസ്മെന്‍റില്‍ അമ്മ ബോധം കെട്ടുകിടക്കുന്നത് കണ്ട് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുന്നെ മരണം സംഭവിച്ചിരുന്നു. 28 കാരനായ പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. നേരത്തെയും മകന്‍ വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.  

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ
1700കളിൽ നിന്ന് തിരികെ വന്നൊരു വാക്ക്! സർവ്വം 'ചെളി' മയമായ എഐ ലോകം: മെറിയം-വെബ്സ്റ്ററിന്‍റെ ഈ വർഷത്തെ വാക്ക് 'സ്ലോപ്പ്'