കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് ഇന്ത്യൻ വംശജനെ കാനഡയിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Published : Oct 30, 2025, 10:08 PM IST
Indian Origin Man killed in canada

Synopsis

കെയ്ൽ പാപ്പിനെ എന്നയാളാണ് അർവിയുടെ കാറിൽ മൂത്രമൊഴിച്ചത്. ഇത് ചോദ്യം ചെയ്തതോടെ പ്രതി അടുത്തേക്ക് വന്ന് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒട്ടാവ: കാറിൽ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തിനെ തുടർന്നുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു. ഇന്ത്യൻ വംശജനും കനേഡിയൻ വ്യവസായിയുമായ അർവി സിങ് സാഗൂ (55) ആണ് കൊല്ലപ്പെട്ടത്. കാനഡയിലെ എഡ്മന്റണിൽ ഒക്ടോബർ 19ന് ആണ് അർവി ആക്രമിക്കപ്പെട്ടത്. കാറിൽ ഒരാൾ മൂത്രമൊഴിക്കുന്നത് കണ്ട് ചോദ്യം ചെയ്തോതടെ പ്രകോപിതനായ ആൾ അ‍ർവിയെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അർവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ച് ദിവസത്തിന് മരണത്തിന് കീഴടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് കെയ്ൽ പാപ്പിനെ (40) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അർവി സിങ് സാഗൂ കാമുകിയുമായി ഭക്ഷണം കഴിച്ച് ഹോട്ടലിൽ നിന്ന് മടങ്ങാൻ തുടങ്ങവെയാണ് സംഭവം. കെയ്ൽ പാപ്പിനെ എന്നയാളാണ് അർവിയുടെ കാറിൽ മൂത്രമൊഴിച്ചത്. ഇത് ചോദ്യം ചെയ്തതോടെ പ്രതി അടുത്തേക്ക് വന്ന് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് അ‍ർവിന്‍റെ കാമുകി എമ‍ർജൻസി നമ്പറിൽ വിളിച്ച് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് ഉടനെ സ്ഥലത്തെത്തി അ‍ർവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ‘താൻ എന്താണ് ചെയ്യുന്നത്’ എന്ന് അർവി ചോദിച്ചു, എനിക്ക് ഇഷ്ടമുള്ളത് ചെയ്യുമെന്ന് പറഞ്ഞ് വന്ന് പ്രതി ആക്രമിക്കുകയായിരുന്നു'- കാമുകി പൊലീസിനോട് പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ക്യാച്ച് മി ഇഫ് യു കാൻ', 'പൈലറ്റാ'യി പറന്നു, നാല് വർഷത്തിനിടെ നൂറുകണക്കിന് സൗജന്യ വിമാന യാത്രകൾ, ഒടുവിൽ യുവാവ് പിടിയിൽ
'പ്രിയപ്പെട്ട കാർണി, ബോർഡ് ഓഫ് പീസിലേക്കുള്ള ക്ഷണം പിൻവലിക്കുന്നു'; കനേഡിയൻ പ്രധാനമന്ത്രിക്ക് ട്രംപിന്‍റെ കത്ത്