'പറ്റിപ്പോയി, ഒരു തവണ ക്ഷമിക്കണം'; 14 വയസ് ആകാത്ത കുട്ടിയോട് അശ്ലീല ചാറ്റിംഗ്, യുകെ പൊലീസ് പൊക്കിയതോടെ ഇന്ത്യൻ വിദ്യാർഥിയുടെ കരച്ചിൽ

Published : Jan 13, 2026, 02:50 PM IST
Gureet arrest

Synopsis

14 വയസുണ്ടെന്നാണ് പെൺകുട്ടി തന്നോട് പറഞ്ഞതെന്നും, ഇതുവരെ പെൺകുട്ടിയെ താൻ കണ്ടിട്ടില്ലെന്നുമാണ് ഗുരീത് പൊലീസിനോട് പറയുന്നത്. ഒരു തവണ ക്ഷമിക്കണം, ഇത്തവണ വാണിംഗ് തന്ന് വെറുതെ വിടണമെന്ന് ഇയാൾ അഭ്യർത്ഥിക്കുന്നത് വീഡിയോയിൽ കാണാം.

കവൻട്രി: യുകെയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അശ്ലീല ചാറ്റിങ് നടത്തിയതിന് ഇന്ത്യൻ വിദ്യാർഥി അറസ്റ്റിൽ. ഗുരീത് ജീതേഷ് എന്ന ഇന്ത്യക്കാരനാണ് ഓൺലൈനിലൂടെ പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയച്ചതിന് അറസ്റ്റിലായത്. യുകെയിൽ എത്തി വെറും മൂന്ന് മാസം മാത്രം പിന്നിടുമ്പോഴാണ് ഇന്ത്യൻ യുവാവ് അശ്ലീല ചാറ്റിന്റെ പേരിൽ പൊലീസിന്‍റെ പിടിയിലായത്. ഗുരീതിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഗുരീതിനെ സ്റ്റുഡന്റ് ഹൗസിങ്ങിൽ നിന്ന് പുറത്താക്കി.

യുകെയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം തടയാൻ ശ്രമിക്കുന്നവരാണ് ചൈൽഡ് പ്രൊട്ടക്ഷൻ വിജിലന്റുമാർ ആണ് യുവാവിനെ കുടുക്കിയത്. പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ ഒരു തവണ ക്ഷമിക്കണം, ഇത്തവണ വാണിംഗ് തന്ന് വെറുതെ വിടണമെന്ന് ഇയാൾ അഭ്യർത്ഥിക്കുന്നത് വീഡിയോയിൽ കാണാം. 14 വയസുണ്ടെന്നാണ് പെൺകുട്ടി തന്നോട് പറഞ്ഞതെന്നും, ഇതുവരെ പെൺകുട്ടിയെ താൻ കണ്ടിട്ടില്ലെന്നുമാണ് ഗുരീത് പൊലീസിനോട് പറയുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും, ഒരിക്കലും ഇങ്ങനെ ചെയ്യില്ലായിരുന്നു എന്നും യുവാവ് പറയുന്നു. ഓൺലൈൻ ഗ്രൂമിങ്ങിനെതിരെയുള്ള നടപടിയായാണ് ഇന്ത്യൻ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ സാധ്യതയുള്ളവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഗുരീത് പിടിയിലാവുന്നത്. വിവിധ പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളാണ് ഇത്തരക്കാരെ ആകർഷിച്ച് നേരിട്ട് കാണാൻ ആവശ്യപ്പെടുകയും, തുടർന്ന് ഈ കൂടിക്കാഴ്ചകൾ വിഡിയോയിൽ പകർത്തി പൊലീസിനെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. ഇതും ഇത്തരത്തിലുള്ള നീക്കമായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിഷം പുരട്ടിയ അമ്പുകൾക്ക് 60,000 വർഷം പഴക്കം; മനുഷ്യന്‍റെ വേട്ടയാടൽ ചരിത്രത്തിന് പഴക്കം കൂടുതൽ
'തല പൊട്ടിത്തെറിക്കുന്നത് പോലെ, ചില‍ർ രക്തം ഛർദ്ദിച്ചു'; മദൂറോയെ തട്ടിക്കൊണ്ട് പോകാൻ യുഎസ് ഉപയോഗിച്ചത് 'രഹസ്യായുധം'?