കാനഡയിലെ തടാകത്തിൽ ഇന്ത്യൻ വിദ്യാർത്ഥി മുങ്ങിമരിച്ചു; ദാരുണ സംഭവം കൂട്ടുകാർക്കൊപ്പം ജന്മദിനാഘോഷത്തിനിടെ

Published : Sep 16, 2024, 07:16 PM IST
കാനഡയിലെ തടാകത്തിൽ ഇന്ത്യൻ വിദ്യാർത്ഥി മുങ്ങിമരിച്ചു; ദാരുണ സംഭവം കൂട്ടുകാർക്കൊപ്പം ജന്മദിനാഘോഷത്തിനിടെ

Synopsis

സഹോദരങ്ങൾ ജന്മദിനം ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോയപ്പോഴാണ് ദാരുണ സംഭവമുണ്ടായത്.  

ടൊറന്‍റോ: ജന്മദിനത്തിൽ കാനഡയിലെ തടാകത്തിൽ ഇന്ത്യൻ വിദ്യാർത്ഥി മുങ്ങിമരിച്ചു. തെലങ്കാനയിൽ നിന്നുള്ള പ്രണീത് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ജന്മദിനം ആഘോഷിക്കാൻ പോയതായിരുന്നു പ്രണീത്. 

തെലങ്കാനയിലെ മീർപേട്ട് സ്വദേശിയാണ് പ്രണീത്. കാനഡയിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി 2019ലാണ് പ്രണീത് പോയത്. പഠനത്തിന് ശേഷം അവിടെ ജോലിക്കായി ശ്രമിക്കുകയായിരുന്നു പ്രണീത്. 2022ൽ പ്രണീതിന്‍റെ മൂത്ത സഹോദരനും കാനഡയിൽ എത്തി. സഹോദരങ്ങൾ ജന്മദിനം ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോയപ്പോഴാണ് ദാരുണ സംഭവമുണ്ടായത്.  

ടൊറന്‍റോയിലെ തടാകത്തിൽ സുഹൃത്തുക്കളോടൊപ്പം നീന്തുന്ന, പ്രണീതിന്‍റെ മുങ്ങിമരണത്തിന് തൊട്ട് മുൻപുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തടാകത്തിൽ ബോട്ടിലിരുന്ന് എടുത്ത സെൽഫിയും പുറത്തുവന്നു.  മകന്‍റെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കണമെന്ന് യുവാവിന്‍റെ പിതാവ് സർക്കാരിനോട് അഭ്യർത്ഥിച്ചു.

അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് പരിക്കേറ്റ 9 വയസ്സുകാരൻ മരിച്ചു; അനനെ ഇടിച്ചു തെറിപ്പിച്ചത് സ്കൂൾ പരിസരത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു