
ലണ്ടൻ: യുകെയിൽ യുവതിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യൻ വംശജനായ വിദ്യാര്‍ത്ഥിക്ക് ആറ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. പ്രീത് വികാല്‍ (20) എന്ന വിദ്യാര്‍ത്ഥിയാണ് നൈറ്റ് ക്ലബ്ബില്‍ പരിയപ്പെട്ട യുവതിയെ തന്‍റെ ഫ്ലാറ്റില്‍ എത്തിച്ച് പീഡിപ്പിച്ചത്. മദ്യപിച്ച് ലക്കുകെട്ട നിലയിലുള്ള യുവതിയെ പ്രീത് എടുത്ത് കൊണ്ട് പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു സംഭവം. കുറ്റം ചെയ്തതായി പ്രീത് സമ്മതിച്ചതായും ആറ് വര്‍ഷവും ഒമ്പത് മാസവും തടവിനാണ് ശിക്ഷിച്ചിട്ടുള്ളതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വർഷം ജൂണിൽ യുകെയിലെ കാർഡിഫ് ക്ലബിന് പുറത്ത് നിന്നാണ് യുവതിയെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ പ്രീത് തന്‍റെ മുറിയിലേക്ക് കൊണ്ടുപോയത്. മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ പ്രീത് കണ്ടുമുട്ടുകയും ദുർബലമായ അവസ്ഥ മുതലെടുക്കുകയും ചെയ്തുവെന്ന് കോടതി നിരീക്ഷിച്ചു. പരസ്പരം പരിചയമില്ലാതിരുന്ന പ്രീതും യുവതിയും വെവ്വേറെ സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് ക്ലബ്ബില്‍ പോയതെന്ന് പ്രോസിക്യൂട്ടർ മാത്യു കോബ് പറഞ്ഞു.
പുലർച്ചെ നാല് മണിയോടെ പ്രീത് യുവതിയെ കൈകളിലും പിന്നീട് തോളിലുമായി കൊണ്ടുപോകുന്നത് കോടതിയിൽ പ്ലേ ചെയ്ത സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടര്‍ന്ന് ബ്ലാക്ക്‌വെയർ പബ് കടന്നുപോകുമ്പോൾ യുവതിയെ നടക്കുകയായിരുന്നു. പക്ഷേ പ്രീതിനെ തോളില്‍ ചാരിയാണ് നടന്നിരുന്നത്. പിറ്റേ ദിവസം യുവതി ഉണര്‍ന്നപ്പോള്‍ സമീപത്ത് പ്രീതും ഉണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാകാതിരുന്ന യുവതി പ്രീതിന്‍റെ ഇൻസ്റ്റഗ്രാം ഐഡി വാങ്ങിയ ശേഷമാണ് പോയത്.
പിന്നീട് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍, സംരക്ഷണം ഉപയോഗിച്ചിട്ടുണ്ടോ എന്നും ചോദിച്ച് യുവതി പ്രീതിന് സന്ദേശം അയച്ചു. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും സംരക്ഷണം ഉപയോഗിച്ചില്ലെന്നുമാണ് പ്രീത് മറുപടി നല്‍കിയത്. ഈ സന്ദേശങ്ങളും കേസില്‍ തെളിവായി. യുവതിയുടെ അര്‍ധനഗ്ന ചിത്രങ്ങളും പ്രീത് പകര്‍ത്തിയിരുന്നു. ഈ ചിത്രം സുഹൃത്തിന് അയച്ച് കൊടുക്കുകയും കോണ്ടം ഉപയോഗിക്കാൻ മറന്നുപോയെന്ന് ചാറ്റിൽ പറഞ്ഞതായും വാദത്തിൽ തെളിഞ്ഞു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയ യുവതി അതേ ദിവസം തന്നെ പൊലീസില്‍ പരാതി നല്‍കുകയും പ്രീതിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam