India China relations : ഇന്ത്യ ചൈന ബന്ധം ഏറ്റവും മോശം ആവസ്ഥയിലാണെന്ന് വിദേശകാര്യമന്ത്രി

Web Desk   | Asianet News
Published : Feb 20, 2022, 01:04 PM IST
India China relations : ഇന്ത്യ ചൈന ബന്ധം ഏറ്റവും മോശം ആവസ്ഥയിലാണെന്ന് വിദേശകാര്യമന്ത്രി

Synopsis

മ്യൂനിച്ച് സെക്യൂരിറ്റി കോണ്‍ഫ്രന്‍സ് 2022 പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്ന കേന്ദ്രമന്ത്രി. ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി മന്ത്രി പറഞ്ഞു. 

ദില്ലി: ഇന്ത്യ ചൈന ബന്ധം ഏറ്റവും മോശം ആവസ്ഥയിലാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. അതിര്‍ത്തിയില്‍ നിരന്തരം ചൈന വാക്ക് പാലിക്കാതിരിക്കുന്നതാണ് പ്രധാനപ്രശ്നമെന്ന് ഇദ്ദേഹം പറഞ്ഞു. മ്യൂനിച്ച് സെക്യൂരിറ്റി കോണ്‍ഫ്രന്‍സ് 2022 പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്ന കേന്ദ്രമന്ത്രി. ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി മന്ത്രി പറഞ്ഞു. 

‘45 വർഷമായി അതിർത്തിയിൽ സമാധാനം നിലനിന്നിരുന്നു, സന്തുലിതമായിരുന്നു കാര്യങ്ങൾ. 1975 മുതൽ അതിർത്തിയിൽ സൈനികർക്ക് നേരെ ആക്രമണമുണ്ടായിരുന്നില്ല. അതിർത്തിയിൽ സൈനികർക്ക് നേരെ ആക്രമണമുണ്ടായിരുന്നില്ല. പക്ഷേ ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. യഥാർഥ നിയന്ത്രണ രേഖയിൽ ഒരു കാരണവശാലും സൈനികരെ വിന്യസിക്കരുതെന്നായിരുന്നു ഇന്ത്യയും ചൈനയും തമ്മിലുണ്ടായിരുന്ന ഉടമ്പടി.ഇക്കാര്യം ചൈന ലംഘിച്ചു.’– ജയ്ശങ്കർ പറഞ്ഞു. 

ചൈന ഇത്തരം ഒരു ഉടമ്പടി ലംഘിക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് രാജ്യന്തര സമൂഹമാണ്. ഇന്തോ–പസഫിക് മേഖലയിലും ഇന്ത്യ വെല്ലുവിളി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചൈനീസ് അതിർത്തിയിൽ പട്രോളിം​ഗിന് അരയന്നങ്ങൾ, നായകളേക്കാളും മികച്ചതെന്ന് പൊലീസ്

സാധാരണയായി കുറ്റവാളികളെ പിടിക്കാനും, സ്ഫോടകവസ്തുക്കൾ കണ്ടെത്താനും പരിശീലനം നേടിയ നായ്ക്കളെയാണ് പൊലീസ് സേന ഉപയോഗിക്കാറുള്ളത്. എന്നാൽ, ഇപ്പോൾ ചൈനയുടെ അതിർത്തിയിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും, സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനുമായി നായ്ക്കൾക്ക് പകരം, അരയന്നങ്ങളെ ഉപയോഗിക്കുകയാണ് പൊലീസ്. വിയറ്റ്നാമിനോട് ചേർന്ന് കിടക്കുന്ന ചൈനയുടെ അതിർത്തിയായ ലോങ്‌ഷൗ കൗണ്ടി(Longzhou County)യിലെ അതിർത്തി നിയന്ത്രണ പോയിന്റുകളിലാണ് കഴിഞ്ഞ ആറ് മാസമായി ഇവയെ വിന്യസിച്ചിരിക്കുന്നത്.

കൊവിഡ് -19 വ്യാപനം തടയുന്നതിനുള്ള ചൈനയുടെ തന്ത്രത്തിന്റെ ഭാഗമായി, അതിർത്തിയിൽ രാജ്യം പട്രോളിംഗ് ശക്തമാക്കിയിരിക്കയാണ്. അനധികൃത കുടിയേറ്റം തടയാൻ രാജ്യം ശക്തമായി തന്നെ ശ്രമിക്കുന്നുവെങ്കിലും, നീണ്ട അതിർത്തിയുള്ള ചൈനയിൽ ആളുകളെ അകറ്റി നിർത്താൻ അത്ര എളുപ്പമല്ല. രാജ്യത്തിന്റെ സങ്കീർണമായ ഭൂമിശാസ്ത്രവും, നിരവധി മറഞ്ഞിരിക്കുന്ന പാതകളും കുടിയേറ്റ നിയന്ത്രണത്തിൽ വെല്ലുവിളികളാകുന്നു. വിയറ്റ്നാമിനോട് ചേർന്നിരിക്കുന്ന കൗണ്ടിക്ക് 184 കിലോമീറ്റർ കര അതിർത്തിയും 22 കിലോമീറ്റർ നദി അതിർത്തിയുമുണ്ട്. അതുകൊണ്ട് തന്നെ, കഴിഞ്ഞ വേനൽക്കാലം മുതൽ, അവിടെ പുതിയ കാവൽക്കാരെ പൊലീസ് സേന നിയമിച്ചു, അരയന്നങ്ങള്‍.  

കഴിഞ്ഞ വർഷം ജൂണിൽ, കുടിയേറ്റം തടയുന്നതിനുള്ള ഒരു മാർഗമായി അരയന്നങ്ങളെ ഇറക്കി ലോങ്‌ഷൗ കൗണ്ടി ഒരു പരീക്ഷണം നടത്തിയിരുന്നു. അതിന്റെ ഫലങ്ങൾ അതിശയിപ്പിക്കുന്നതായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. അപരിചിതരോടും അസാധാരണമായ ശബ്ദങ്ങളോടും നായ്ക്കളേക്കാളും കൂടുതൽ ജാഗ്രത അവ പുലർത്തുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുന്ന നിരവധി ആളുകളെ പിടികൂടാൻ അതിർത്തി ഏജന്റുമാരെ അരയന്നങ്ങള്‍ സഹായിക്കുന്നു.

ശബ്ദങ്ങളോട് സംവേദനക്ഷമതയുള്ളവയാണ് അരയന്നങ്ങള്‍. അസാധാരണമായ എന്തെങ്കിലും കേൾക്കുകയോ അപരിചിതരെ കാണുകയോ ചെയ്താൽ അത് ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കും. അതീവ ജാഗ്രതയുള്ളവരും, മികച്ച കേൾവിയുള്ളവരുമായ അരയന്നങ്ങള്‍ നായ്ക്കളെക്കാളും വേഗത്തിൽ കുറ്റകൃത്യങ്ങൾ കണ്ടെത്തുമെന്ന് കൗണ്ടിയിലെ പൊലീസ് മേധാവി ഷാങ് ക്വാൻഷെംഗ് പത്രത്തോട് പറഞ്ഞു.  കൂടാതെ, അവ വളരെ ധൈര്യശാലികളാണ്. ഏത് അപരിചിതനെ കണ്ടാലും അവ ചിറകു വിരിച്ച്  ആക്രമിക്കാൻ പാഞ്ഞു ചെല്ലും. വീടുകളിലായാലും അവ
നായ്ക്കളെക്കാൾ ഉപയോഗപ്രദമാണ്. വീട്ടുകാർ സാധാരണയായി ഒരു നായയെ മാത്രമാണ് വളർത്തുന്നത്. ഒരു കള്ളൻ നായയെ കൊല്ലാൻ വിഷം കലർന്ന ബൺ കൊടുത്താൽ, തീർന്നു. എന്നാൽ അരയന്നങ്ങള്‍ സാധാരണയായി കൂട്ടമായാണ് നടക്കുന്നത്. ഇരുട്ടിൽ അവയ്ക്ക് കണ്ണ് കാണാനും പ്രയാസമാണ്. അതിനാൽ അരയന്നങ്ങള്‍ക്ക് വിഷം നൽകാൻ വളരെ ബുദ്ധിമുട്ടാണ്" അദ്ദേഹം പറഞ്ഞു.  

കഴിഞ്ഞ വർഷം സെപ്‌റ്റംബറോടെ, ലോങ്‌ഷൂവിന്റെ അതിർത്തിയിലുള്ള നിയന്ത്രണ പോയിന്റുകളിലേക്ക് അരയന്നങ്ങളെ വിന്യസിച്ചിരുന്നു. ഇപ്പോൾ എല്ലാ ബോർഡർ കൺട്രോൾ ടീമിലും കുറഞ്ഞത് ഒരു ജോടി അരയന്നങ്ങളെങ്കിലുമുണ്ട്. ചൈന ന്യൂസ് അനുസരിച്ച്, രണ്ട് അരയന്നങ്ങള്‍, ഒരു നായ, രണ്ട് അതിർത്തി നിവാസികൾ ചേർന്നതാണ് കൗണ്ടിയിലെ സ്റ്റാൻഡേർഡ് ബോർഡർ കൺട്രോൾ ടീം. അരയന്നങ്ങളെ വിന്യസിച്ചതോടെ കള്ളക്കടത്തും കുടിയേറ്റവും കുറഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. 300 -ലധികം അതിർത്തി പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ ചെക്ക്‌പോസ്റ്റുകൾക്കിടയിൽ നിലവിൽ 400 നായ്ക്കളും 500 അരയന്നങ്ങളുമുണ്ട്. അരയന്നങ്ങളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം