
ടെഹ്റാൻ: അമേരിക്കയുടെ സൈനിക നീക്കങ്ങൾ കൂടുതൽ കൂടുതൽ വെല്ലുവിളി ഉയർത്തുന്നതിനിടെ ഇറാൻ തങ്ങളുടെ രഹസ്യ ആയുധ ശേഖര കേന്ദ്രത്തിന്റെ വീഡിയോ പുറത്തുവിട്ടു. യുട്യൂബിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇറാൻ മിലിറ്ററി ട്യൂബ് എന്ന യൂട്യൂബ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ഖിയാം 1 എന്ന ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണമാണ് ഈ വീഡിയോയിലുള്ളത്. എന്നാൽ ഭൂഗർഭ അറയിൽ മിസൈൽ ശേഖരത്തിന്റെ ദൃശ്യങ്ങളും കാണാം. പശ്ചിമേഷ്യയിലെ അമേരിക്കയുടെ സൈനിക വിന്യാസത്തിനുള്ള ഇറാന്റെ താക്കീതായാണ് ഈ വിഡിയോയെ ലോകരാഷ്ട്രങ്ങൾ നോക്കിക്കാണുന്നത്. അമേരിക്കയുടെ പോർവിമാനങ്ങളും വിമാനവാഹനി കപ്പലുകളും ഇറാനു സമീപം വിന്യസിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ ഇറാൻ തങ്ങളുടെ സൈനിക ശേഷിയെ കുറിച്ച് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകാനാണ് ശ്രമിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമെയ്‌നിയുടെയും പ്രസിഡന്റ് ഹസന്‍ റൗഹാനിയുടെയും ചിത്രങ്ങൾ മിസൈലുകൾ സൂക്ഷിച്ചിരിക്കുന്ന ഈ ബങ്കറിന്റെ പുറത്ത് പതിച്ചിട്ടുണ്ട്.
<iframe width="560" height="315" src="https://www.youtube.com/embed/qHvFPiz3ySQ" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe>
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam