
ടെൽ അവീവ്: അയത്തൊള്ള അലി ഖമേനിയുടെ ഒദ്യോഗിക വസതിയിം തൊട്ടടുത്ത സൈനിക താവളത്തിനും നേരെ ആക്രമണം നടത്തിയതായി ഇസ്രായേലിൻ്റെ അവകാശവാദം. ഖമനേയിയുടെ ടെൽ അവീവിലുള്ള ഔദ്യോഗിക വസതിയും അടുത്തുള്ള റെവല്യൂഷണറി ഗാർഡ് കോംപ്ലക്സിനും നേരെ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് ഇസ്രായേലിൻ്റെ അവകാശവാദം. പ്രസിഡൻ്റ് ഓഫീസും ആക്രമിക്കപ്പെട്ടുവെന്നും പ്രതിരോധ മന്ത്രി കൊല്ലപ്പെട്ടുവെന്നും സംശയമുണ്ട്. എന്നാൽ ഖമനേയിക്ക് പരിക്കേറ്റോ, ഇദ്ദേഹം എവിടെയാണ് എന്നതിനെ കുറിച്ചൊന്നും ഇറാൻ ഇതുവരെ യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. വടക്ക് പടിഞ്ഞാറൻ ഇറാനിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam