ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കും

Published : May 12, 2026, 10:50 PM IST
 Iranian Foreign Minister Abbas Araghchi (Source: Reuters)

Synopsis

ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഇറാൻ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തും. ഈ മാസം 14, 15 തീയതികളിലാണ് യോഗം. യുദ്ധ സാഹചര്യവും യോഗത്തില്‍ ചർച്ചയാകും.

ദില്ലി: ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഇറാൻ വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്. യുദ്ധം പ്രധാന ചർച്ചയാകും. ഈ മാസം 14, 15 തീയതികളിലാണ് യോഗം. യുദ്ധ സാഹചര്യവും യോഗത്തില്‍ ചർച്ചയാകും. യു എന്നിന് പുറത്ത്, നിലവിലെ സാഹചര്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വേദിയാണ് യോഗം. അതിനിടെ, ഇറാൻ - അമേരിക്ക ചർച്ചകളിലെ മധ്യസ്ഥ സ്ഥാനത്ത് പാകിസ്ഥാന്റെ റോൾ സംബന്ധിച്ച് വിമർശനം ഉയർന്ന് തുടങ്ങി.

അതേസമയം, കയ്യിലുള്ള യുറേനിയം ശേഖരം അമേരിക്കയ്ക്ക് എതിരായ സമ്മർദത്തിനുള്ള പുതിയ ആയുധമാക്കാൻ ഒരുങ്ങുകയാണ് ഇറാൻ. ഇനി ആക്രമണമുണ്ടായാൽ യുറേനിയം സമ്പുഷ്ടീകരണം ആണവായുധ നിലവാരത്തിലേക്ക് ഉയർത്തുന്നത് ആലോചിക്കുമെന്നാണ് ഇറാൻ പാർലമെന്‍റ് ദേശീയ സുരക്ഷാ വക്താവിന്റെ ഭീഷണി. ഇറാൻ - അമേരിക്ക ചർച്ചകൾ നയതന്ത്ര പ്രതിസന്ധികളിൽ കുടുങ്ങി നിൽക്കുകയാണ്. 

മധ്യസ്ഥ രാഷ്ട്രമായ പാകിസ്ഥാന് നേരെയും പുതിയ ആരോപണങ്ങൾ ഇന്നുയർന്നു. ചർച്ചകളുടെ മറവിൽ ഇറാന്‍റെ സൈനിക വിമാനങ്ങൾക്ക് നൂർഖാൻ എയർബേസിൽ പാകിസ്ഥാൻ പാർക്കിങ് സൗകര്യം നൽകിയെന്നാണ് സിബിഎസ് ന്യൂസ് റിപ്പോർട്ട്. അമേരിക്ക ആക്രമണങ്ങളിൽ നിന്ന് ഒളിപ്പിക്കാനായിരുന്നു ഇത്. ആരോപണം പാകിസ്ഥാൻ തള്ളി. ഇറാനാകട്ടെ ഈയിടെ നല്ല ഗ്യാരണ്ടി നൽകാവുന്ന രാഷ്ട്രമായി ചൈനയെയാണ് ഉയർത്തിക്കാട്ടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ശക്തമായ കാറ്റ്, റൺവേ തൊട്ട വിമാനം ആടിയുലഞ്ഞു; പരിഭ്രാന്തിക്കിടെ പൈലറ്റിന്‍റെ ധീരത
ഇരപിടിയൻ പക്ഷിയെ തേടി ഇറങ്ങി, ദമ്പതികൾ അകപ്പെട്ടത് മാരക വൈറസിൻ്റെ പിടിയിൽ; നോവായി ലിയോയും മിർജാമും