പന്ത്രണ്ടാം ദിവസവും യുദ്ധം തുടരുന്നു; മുട്ടുമടക്കില്ലെന്ന നിലപാടിലുറച്ച് ഇറാൻ, ആക്രമണങ്ങളിൽ ഇറാനെ പ്രതിഷേധം അറിയിച്ച് ഒമാൻ

Published : Mar 11, 2026, 11:42 PM IST
Iran Israel conflict

Synopsis

പന്ത്രണ്ടാം ദിവസവും തുടരുന്ന ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ സംഘർഷം തുടരുന്നു. ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണമുണ്ടായി. എഞ്ചിൻ തക‍ർന്ന തായ് കപ്പലിൽ നിന്ന് 20 ജീവനക്കാരെ രക്ഷപ്പെടുത്തി.

മാധാന സാധ്യതകളൊന്നുമില്ലാതെ പന്ത്രണ്ടാം ദിവസവും യുദ്ധം തുടരുന്നു. യുഎസ് ഇസ്രയേൽ ആക്രമണം ശക്തമാകുമ്പോഴും മുട്ടുമടക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണമുണ്ടായി. എഞ്ചിൻ തക‍ർന്ന തായ് കപ്പലിൽ നിന്ന് 20 ജീവനക്കാരെ രക്ഷപ്പെടുത്തി. ലബനനിലെ ജനവാസ മേഖലകളിലടക്കം ഇസ്രയേൽ ആക്രമണം ഉണ്ടായി. അതേസമയം അബുദാബി പഴയ വിമാനത്താവളത്തിൽ ഡ്രോൺ അവശിഷ്ടം വീണ് തീപിടിത്തമുണ്ടായി. തീ അണച്ചെന്ന് അധികൃതർ അറിയിച്ചു. തീപിടുത്തത്തില്‍ ആളപായമില്ല.

അതിനിടെ, ഒമാൻ ഭരണാധികാരിയെ ഇറാൻ പ്രസിഡന്റ് ഫോണില്‍ വിളിച്ചു. സംഘർഷം ഒഴിവാക്കാൻ എടുത്ത ശ്രമങ്ങൾ ഇറാൻ പ്രസിഡന്റ് ഒമാൻ ഭരണാധികാരിയോട് വിശദീകരിച്ചു. ഒമാന് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഇറാനെ ഒമാൻ ഭരണാധികാരി കടുത്ത പ്രതിഷേധം അറിയിച്ചു. സുരക്ഷയ്ക്ക് നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. നേരത്തേ ഈ അക്രമണങ്ങൾ തങ്ങൾ നടത്തിയതെല്ലെന്ന് ഇറാൻ പറഞ്ഞിരുന്നു. അതിനിടെ, അമേരിക്ക വേദിയാവുന്ന ഫുട്ബോൾ ലോകകപ്പിനില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. പരമോന്നത നേതാവിനെ വധിച്ച ഭരണകൂടവുമായി സഹകരിക്കില്ലെന്നാണ് ഇറാൻ്റെ പ്രഖ്യാപനം. ഇറാൻ കായിക മന്ത്രിയാണ് നിലപാട് വ്യക്തമാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയ്യായിരം ക്ലാസ് ഡിസ്ട്രോയറിൽ നിന്ന് തൊടുത്ത് വിട്ടത് ക്രൂയിസ് മിസൈലുകൾ, സാക്ഷികളായി കിം ജോങ് ഉന്നും മകളും
ഇറാന്റെ എണ്ണ സംഭരണശാലകൾ ആക്രമിച്ച് ഇസ്രയേൽ, പിന്നാലെ കറുത്ത മഴ, വരുന്നത് ഗുരുതര പാരിസ്ഥിതിക വെല്ലുവിളികൾ