
അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ വെടിനിർത്തൽ ചർച്ചകൾക്കായി പാകിസ്ഥാനിലെത്തിയ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ ലോക ശ്രദ്ധ നേടുന്നു. ചർച്ചകൾക്ക് വേണ്ടി പാകിസ്ഥാനിലേക്ക് പോയ സംഘം സഞ്ചരിച്ച വിമാനത്തിലെ ഒഴിഞ്ഞ സീറ്റുകളിൽ ഫെബ്രുവരി 28-ന് മിനാബിൽ അമേരിക്കൻ ആക്രമണത്തിൽ മരിച്ച എലിമെന്ററി സ്കൂൾ കുട്ടികളുടെ ചിത്രങ്ങളാണ് പതിച്ചിട്ടുള്ളത്. വിമാനത്തിൽ എന്റെ സഹയാത്രികർ എന്ന പേരിലാണ് ഇറാൻ സ്പീക്കർ എം ബി ഗാലിബാഫ് ചിത്രം സമൂഹമാധ്യമങ്ങളിൽ പതിച്ചിട്ടുള്ളത്.
ഈ യാത്രയിൽ എൻ്റെ കൂടെയുള്ളവർ, മിനാബ് 168 എന്ന കുറിപ്പോടെയാണ് അദ്ദേഹം ദൃശ്യങ്ങൾ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചത്. മിനാബ് സ്കൂൾ ആക്രമണത്തിൽ 165 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നല്ല ഉദ്ദേശ്യത്തോടെയാണ് ഞങ്ങൾ ചർച്ചയ്ക്ക് വരുന്നത്, എന്നാൽ അമേരിക്കയിൽ ഞങ്ങൾക്ക് വിശ്വാസമില്ല എന്ന് ഗാലിബാഫ് ഇസ്ലാമാബാദിൽ വിമാനമിറങ്ങിയ ശേഷം സംസാരിക്കവെ വ്യക്തമാക്കി. മുൻകാലങ്ങളിൽ ചർച്ചകൾ പുരോഗമിക്കവെ തന്നെ അമേരിക്ക കരാറുകൾ ലംഘിച്ച അനുഭവം തങ്ങൾക്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam