
വാഷിങ്ടണ്‍: ഇറാന്‍ കളിക്കുന്നത് തീകൊണ്ടാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. 2015 ആണവ കരാര്‍ അനുവദിക്കുന്നതിലും കൂടുതല്‍ യുറേനിയം സമ്പുഷ്ടീകരിച്ചെന്ന ഇറാന്‍റെ വാദത്തിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. ഇറാനോട് കൂടുതല്‍ ഒന്നും പറയാനില്ല. അവര്‍ ചെയ്യുന്നത് എന്താണ് എന്ന് അറിഞ്ഞുകൊണ്ടാണ് അവര്‍ അത് ചെയ്യുന്നത്. എന്തുകൊണ്ട് കളിക്കുന്നുവെന്നും അവര്‍ക്കറിയാം. അത് തീക്കളിയാണെന്നും ട്രംപ് പറഞ്ഞു.
യുറേനിയം സംഭരണ പരിധി കവിഞ്ഞതായി ഇറാന്‍ വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫാണ് ഇക്കാര്യം അറിയിച്ചത്. ആണവ കരാറില്‍ നിന്ന് പിന്‍മാറിയ യുഎസ് ഇറാനുമേല്‍ എണ്ണ കയറ്റുമതിക്കും സാമ്പത്തിക ഇടപാടുകള്‍ക്കും ഉപരോധമേര്‍പ്പെടുത്തുകയായിരുന്നു. കരാറില്‍ ഉള്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇറാന്‍റെ നീക്കമെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam