സമാധാനം പുലരുമോ?; യുദ്ധം അവസാനിപ്പിക്കാൻ സന്നദ്ധമെന്ന് വ്യക്തമാക്കി ഇറാൻ, അമേരിക്ക ലക്ഷ്യത്തിനരികെയെന്ന് ട്രംപ്

Published : Apr 01, 2026, 06:03 AM IST
mazood, trump

Synopsis

സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉറപ്പ് ലഭിക്കണമെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയുമായുള്ള ടെലിഫോൺ സംഭാഷണത്തിലാണ് പെസെഷ്കിയാൻ നിലപാട് അറിയിച്ചത്

ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ സന്നദ്ധമെന്ന് വ്യക്തമാക്കി ഇറാൻ. സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉറപ്പ് ലഭിക്കണമെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയുമായുള്ള ടെലിഫോൺ സംഭാഷണത്തിലാണ് പെസെഷ്കിയാൻ നിലപാട് അറിയിച്ചത്. അതിനിടെ, ഭൂഗർഭ മിസൈൽ ശേഖരത്തിന്റെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു.

അതിനിടെ, ഇറാനുമായുള്ള യുദ്ധം രണ്ടോ, മൂന്നോ ആഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന പ്രതികരണവുമായി ട്രംപും രംഗത്തെത്തി. അമേരിക്ക ലക്ഷ്യസാധ്യത്തിനരികെ ആണെന്നും സമാധാന കരാറിനായി ഇറാൻ യാചിക്കുകയാണെും ട്രംപ് അവകാശപ്പെട്ടു. അമേരിക്കൻ സൈനിക നടപടി അവസാനിക്കുന്നതോടെ, എണ്ണവില കുറയുമെന്നും ട്രംപ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിന്മാറ്റ സൂചന നൽകി അമേരിക്ക, യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന് ട്രംപ്! ഇറാന്റെ ഭരണം മാറ്റലല്ല ലക്ഷ്യമെന്നും പ്രതികരണം
അമേരിക്കൻ മാധ്യമപ്രവർത്തകയെ ബാഗ്ദാദിൽ തട്ടിക്കൊണ്ടുപോയി! ഷെല്ലി കിറ്റിൽസണെ തടഞ്ഞുനിർത്തിയത് ആയുധധാരികൾ, തിരച്ചിൽ ഊർജ്ജിതം